കു​ടും​ബ സു​ര​ക്ഷാ ഫ​ണ്ട് വി​ത​ര​ണ​വും വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്ക​ലും നടത്തി
Friday, June 24, 2022 12:28 AM IST
എ​ട​ക്ക​ര: കെ​വി​വി​എ​സ് ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​തീ​ക്ഷ കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള ധ​ന​സ​ഹാ​യ​വും വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്ക​ലും സം​ഘ​ടി​പ്പി​ച്ചു. എ​ട​ക്ക​ര വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ന്ന പ​രി​പാ​ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞാ​വു ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ സു​ര​ക്ഷ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രി​ക്കെ മ​ര​ണ​പ്പെ​ട്ട എ​ട​ക്ക​ര, നി​ല​ന്പൂ​ർ യൂ​ണിറ്റു​ക​ളി​ൽ നി​ന്നു​ള്ള ര​ണ്ട് വ്യാ​പാ​രി​ക​ളു​ടെ ആ​ശ്രി​ത​ർ​ക്കു​ള്ള 20 ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ച​ട​ങ്ങി​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി.​അ​ബ്ദു​ൽ ഹ​മീ​ദ് കൈ​മാ​റി.

ജി​ല്ല ക​മ്മി​റ്റി​യു​ടെ സ​ഹാ​യം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​കു​ഞ്ഞി മു​ഹ​മ്മ​ദ് വി​ത​ര​ണം ചെ​യ്തു. നി​ല​ന്പൂ​ർ എ​ഇ​ഒ അ​ബ്ദു​റ​സാ​ഖ് എ​ര​ഞ്ഞി​ക്ക​ലി​നെ​യും എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വ്യാ​പാ​രി​ക​ളു​ടെ കു​ട്ടി​ക​ളെ​യും ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു. തു​ട​ർ​ന്ന് എ​ട​ക്ക​ര യൂ​നി​റ്റി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന വ്യാ​പാ​രോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​ന​വും പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട യൂ​ത്ത് വിം​ഗ് ഭാ​ര​വാ​ഹി​ക​ളെ അ​നു​മോ​ദി​ക്ക​ലും ന​ട​ന്നു. കി​ഡ്നി രോ​ഗി​ക​ൾ​ക്കു​ള്ള ഭ​ക്ഷ്യ​ക്കി​റ്റു​ക​ളും പ​രി​പാ​ടി​യി​ൽ വി​ത​ര​ണം ചെ​യ്തു. എ​ട​ക്ക​ര യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ട്ര​ഷ​റ​ർ ന​ജീ​ബ് ക​ള​പ്പാ​ട​ൻ, ജി​ല്ല സെ​ക്ര​ട്ട​റി വി​നോ​ദ് പി. ​മേ​നോ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഹ​ക്കീം ച​ങ്ക​ര​ത്ത്, ട്ര​ഷ​റ​ർ അ​നി​ൽ നെ​ല​ലാ​ക്ക്, മ​ണ്ഡ​ലം കോ ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ടി. നാ​സ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ആ​യി​ശ​ക്കു​ട്ടി, യൂ​ത്ത് വി​ങ് ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ക്രം ചു​ണ്ട​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് നൗ​ഫ​ൽ റൊ​സൈ​സ്, എം. ​ബാ​സി​ത്, ഷാ​രി​ഖ് മൂ​ർ​ഖ​ൻ, മു​ഹ്സി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.