ജ​നാ​ധി​പ​ത്യ​പാ​ഠ​ങ്ങ​ൾ ഉ​ൾക്കൊണ്ട് കു​രു​ന്നു​ക​ളു​ടെ ലീ​ഡ​ർ തെ​ര​ഞ്ഞെ​ടു​പ്പ്
Friday, June 24, 2022 12:28 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ബൂ​ത്തു​ക​ൾ​ക്ക് മു​ന്നി​ൽ വ​രി നി​ന്ന്, കൈ​വി​ര​ലി​ൽ മ​ഷി പു​ര​ട്ടി, ര​ഹ​സ്യ​മാ​യി വോ​ട്ട് ചെ​യ്ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ പാ​ഠ​ങ്ങ​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ. ദാ​റു​ന്ന​ജാ​ത്ത് ഒ​യു​പി സ്കൂ​ളി​ലാ​ണ് പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ഴു​വ​ൻ ച​ട്ട​ങ്ങ​ളും നി​യ​മ​ങ്ങ​ളും പാ​ലി​ച്ചു​കൊ​ണ്ട് സ്കൂ​ൾ ലീ​ഡ​ർ, ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. വോ​ട്ട​ർ​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്ക​ൽ, നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്ക​ൽ, സൂ​ഷ്മ പ​രി​ശോ​ധ​ന, പി​ൻ​വ​ലി​ക്ക​ൽ തു​ട​ങ്ങി​യ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഘ​ട്ട​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു.

മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് ക്ലാ​സു​ക​ൾ ക​യ​റി​യു​ള്ള പ്ര​സം​ഗ​ങ്ങ​ൾ​ക്കും പ്ര​ച​ര​ണ​ത്തി​നും നി​ശ്ചി​ത ദി​വ​സ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് ഏ​ജ​ന്‍റു​മാ​രേ​യും അ​നു​വ​ദി​ച്ചു.​തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക​ൾ​ക്കാ​യി നി​യോ​ഗി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​ന ക്ലാ​സു​ക​ളും ന​ൽ​കി​യി​രു​ന്നു. ഉ​ച്ച​യോ​ടെ വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി ഫ​ല പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി. സ്കൂ​ൾ ലീ​ഡ​റാ​യി റി​സ് വി​നെ​യും ചെ​യ​ർ​പേ​ഴ്സ​ണാ​യി ഷ​ഹ​ദ​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു. യു.​സ​ക്കീ​ർ ഹു​സൈ​ൻ, ടി.​മു​ഹ​മ്മ​ദ് മാ​സ്റ്റ​ർ, നൗ​ഷാ​ദ് പു​ഞ്ച, പി.​ഹ​ക്കീം, കെ.​റ​സാ​ഖ്, പി.​മു​ഹ​മ്മ​ദ് ഷ​മീം, റൈ​ഹാ​ന​ത്ത് ടീ​ച്ച​ർ, സ​നൂ​ജ ടീ​ച്ച​ർ നേ​തൃ​ത്വം ന​ൽ​കി.