മഞ്ചേരി: വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ആദരിച്ചു.മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഹൈസ്ക്കൂൾ വിഭാഗം മലയാളം അധ്യാപിക കെ.പി.ബബിത, ക്രിന്നോവറ്റർ ഫെസ്റ്റ് - 2022 ൽ ഒന്നാം സ്ഥാനം നേടിയ അടൽ ടിങ്കറിങ് ലാബിലെ വിദ്യാർത്ഥികളായ നവൽ കെ.രാജ്, യു.അഷിൻ ബാബു, ഗേൾസ് ഡേ സെലിബ്രേഷന്റെ ഭാഗമായി സമഗ്രശിക്ഷ കേരള നടത്തിയ കഥാരചനയിൽ ഒന്നാം സ്ഥാനം നേടിയ കെ.വി. അനഘ, മൂന്നാം സ്ഥാനം നേടിയ നമിത അരവിന്ദ് എന്നിവരെയും മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ 2021-2022 എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയുമാണ് ആദരിച്ചത്.
മഞ്ചേരി മുനിസിപ്പൽ ടൗണ്‍ ഹാളിൽ നടന്ന ‘ആദരം 22’ പരിപാടി നഗരസഭ ചെയർപെഴ്സണ്‍ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.ജയരാജൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.എം.അബ്ദുൾ നാസർ, വാർഡ് കൗണ്‍സിലർ അഡ്വ.പ്രേമ രാജീവ്, പ്രിൻസിപ്പൽ രജനി മാത്യു, ഹെഡ്മാസ്റ്റർ ടി.കെ.ജോഷി, മുൻ ഹെഡ്മാസ്റ്റർ ഹംസ പറേങ്ങാട്ട്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.സുരേഷ്, പിടിഎ വൈസ് പ്രസിഡന്റ് ഹുസൈൻ പുല്ലഞ്ചേരി, അധ്യാപകരായ എൻ. സത്യഭാമ, ജലജ പ്രസാദ്, എ.പി.ശ്രീജ, വി.പി.മണികണ്ഠൻ, കെ.പി.റസ്ലി, കെ.എം.അബ്ദുള്ള, പി.യൂനുസ് പ്രസംഗിച്ചു.