‘പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി വാ​യി​ക്കാ​നൊ​രി​ടം’ സ​ജ്ജ​മാ​യി
Wednesday, June 29, 2022 12:37 AM IST
മ​ങ്ക​ട: പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി വാ​യി​ക്കാ​നൊ​രി​ട​മൊ​രു​ക്കി ഒ​രു പ​റ്റം വി​ദ്യാ​ർ​ഥി​നി​ക​ൾ. മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ സ്ഥി​ര വാ​യ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘റീ​ഡേ​ഴ്സ് ഫോ​റ’​മാ​ണ് പു​തി​യ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി വാ​യി​ക്കാ​നൊ​രി​ടം എ​ന്നാ​ണ് പ​ദ്ധ​തി​യു​ടെ പേ​ര്. പ​ഠ​ന​വും ജോ​ലി​യും സാ​ന്പ​ത്തി​ക ഭ​ദ്ര​ത​യും സ്വ​പ്നം കാ​ണു​ന്ന പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു നാ​ടി​ന്‍റെ ചു​റ്റു​പാ​ടു​ക​ൾ അ​റി​യാ​നും പ​ഠി​ക്കാ​നും അ​വ​രു​ടെ വാ​യ​ന​യെ സ​ന്പു​ഷ്ട​മാ​ക്കാ​നു​ള്ള ഇ​ട​മാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. പി​എ​സ്‌​സി പ​രീ​ക്ഷ പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കു ത​യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്കും യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​ക​ൾ, റി​സേ​ർ​ച്ച്, വാ​യ​ന ആ​സ്വ​ദി​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ​ക്കെ​ല്ലാം ഇ​വി​ടെ ഉ​പ​യോ​ഗി​ക്കാ​മെ​ന്നു സം​ഘാ​ട​ക​ർ പ​റ​യു​ന്നു.
രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു വ​രെ​യാ​യി​രി​ക്കും പ്ര​വ​ർ​ത്ത​ന സ​മ​യം. മ​ങ്ക​ട മ​ണ്ഡ​ലം എം​എ​സ്എ​ഫ് ക​മ്മി​റ്റി​യാ​ണ് കൂ​ട്ടാ​യ്മ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​ത്. കൂ​ട്ടി​ല​ങ്ങാ​ടി മു​സ്ലിം ലീ​ഗ് ഓ​ഫീ​സി​ലാ​ണ് വാ​യി​ക്കാ​നൊ​രി​ടം സ്പേ​സ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്. ജി​ല്ലാ ഹ​രി​ത ട്ര​ഷ​റ​റും യു​പി​ജി സ​സ്റ്റ​യി​ന​ബ്ൾ ലീ​ഡ​റു​മാ​യ സ​ഫാ​ന ഷം​ന​യാ​ണ് പ​ദ്ധ​തി​യു​ടെ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ദ്ധ​തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ റ​ഫീ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഫാ​ന ഷം​ന, ശാ​ക്കി​ർ, റ​ഉൗ​ഫ് വെ​ള്ളി​ല, മു​സ്ത​ഫ മീ​നാ​ർ​കു​ഴി, മു​ബ​ഷി​ർ, അ​യ്യൂ​ബ്, റി​യാ​സ് മ​ങ്ക​ട, ഫാ​ത്തി​മ ബ​ത്തൂ​ൽ, മു​സ്ലി​ഹ, സ​ഫ, റി​ൻ​ഷി​ദ, അം​ന റു​ഷ്ദ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.