കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ പ​ഞ്ചാ​യ​ത്ത് സം​ര​ക്ഷി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Wednesday, June 29, 2022 12:38 AM IST
മ​ല​പ്പു​റം: പ​ഞ്ചാ​യ​ത്ത് രാ​ജ് നി​യ​മ​ത്തി​ലെ (1994) മൂ​ന്നാം പ​ട്ടി​ക പ്ര​കാ​രം പ​ര​ന്പ​രാ​ഗ​ത കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ സം​ര​ക്ഷി​ക്കേ​ണ്ട​തു ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​ന്‍റെ അ​നി​വാ​ര്യ ചു​മ​ത​ല​യാ​യ​തി​നാ​ൽ കു​റ്റി​പ്പു​റം ഹോം​സ്റ്റ​ഡ് അ​ക്ക്വാ​ബേ ഫ്ളാ​റ്റി​ലെ താ​മ​സ​ക്കാ​ർ​ക്കു കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന പ​ഴ​യ ക​രി​ങ്ക​ൽ​ക്വാ​റി സം​ര​ക്ഷി​ക്ക​ണ​മെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. കു​റ്റി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.
ഇ​തി​ന്‍റെ മേ​ൽ​നോ​ട്ടം ക​ള​ക്ട​ർ നി​ർ​വ​ഹി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു. ഫ്ളാ​റ്റി​ലെ താ​മ​സ​ക്കാ​ർ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഇ​വ​ർ​ക്കു​ള്ള ഏ​ക കു​ടി​വെ​ള്ള സ്രോ​ത​സ് ക്വാ​റി​യാ​ണെ​ന്നു ഫ്ളാ​റ്റി​ന്‍റെ വി​ൽ​പ്പ​ന ക​രാ​റി​ൽ വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ണ്ട്.
ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം കു​റ്റി​പ്പു​റം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ക്വാ​റി​യു​ടെ സ്ഥ​ലം ഉ​ട​മ​യാ​യ സാ​ക്കി​ർ ക്വാ​റി പ​രാ​തി​ക്കാ​ര​നോ ഫ്ളാ​റ്റ് നി​ർ​മി​ച്ച ക​ന്പ​നി​യു​ടെ ഉ​ട​മ​ക്കോ വി​ൽ​ക്കാ​ൻ ത​യാ​റാ​ണെ​ന്നു അ​റി​യി​ച്ച​താ​യി പ​റ​യു​ന്നു.


ക്വാ​റി​യി​ലെ വെ​ള്ളം ഇ​ല​ക​ളും മ​റ്റും വീ​ണു മ​ലി​ന​മാ​ണെ​ന്നും ഫ്ളാ​റ്റി​ലെ താ​മ​സ​ക്കാ​ർ ഫി​ൽ​റ്റ​ർ ചെ​യ്താ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും തി​രൂ​ർ ആ​ർ​ഡി​ഒ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ക്വാ​റി​യി​ലെ ജ​ലം ഫ​ളാ​റ്റി​ലെ താ​മ​സ​ക്കാ​ർ​ക്കു യ​ഥേ​ഷ്ടം ഉ​പ​യോ​ഗി​ക്കാം. ക​ന്പി വേ​ലി കെ​ട്ടി സം​ര​ക്ഷി​ച്ചാ​ൽ മാ​ത്ര​മേ കു​ടി​വെ​ള്ളം മ​ലി​ന​മാ​കാ​തി​രി​ക്കു​ക​യു​ള്ളൂ​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 11 കു​ടും​ബ​ങ്ങ​ളാ​ണ് വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക്വാ​റി സം​ര​ക്ഷി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ പ​രാ​തി​ക്കാ​ർ​ക്കും എ​തി​ർ​ക​ക്ഷി​ക​ൾ​ക്കും അ​ഭി​പ്രാ​യ സ​മ​ന്വ​യ​ത്തി​ലെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ജി​ല്ലാ​ക​ള​ക്ട​റും കു​റ്റി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും ര​ണ്ടു മാ​സ​ത്തി​ന​കം സ​മ​ർ​പ്പി​ക്ക​ണം. ഫ്ളാ​റ്റി​ലെ താ​മ​സ​ക്കാ​രു​ടെ പ്ര​തി​നി​ധി അ​ഷ​റ​ഫ് സു​ലൈ​മാ​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.