ക്വാ​റി​ക​ളി​ൽ നി​ന്നു എ​ട്ടു ടി​പ്പ​ർ ലോ​റി​ക​ൾ പി​ടി​കൂ​ടി
Thursday, June 30, 2022 12:48 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ന​ധി​കൃ​ത ചെ​ങ്ക​ൽ ക്വാ​റി​ക​ളി​ൽ റ​വ​ന്യൂ സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എ​ട്ട് ടി​പ്പ​ർ ലോ​റി​ക​ൾ പി​ടി​കൂ​ടി.
ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ കു​റു​വ വി​ല്ലേ​ജി​ലെ പാ​ങ്ങ്, ചേ​ണ്ടി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ത​ഹ​സി​ൽ​ദാ​ർ പി.​എം. മാ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്പി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ മേ​ലാ​റ്റൂ​ർ, കീ​ഴാ​റ്റൂ​ർ, വ​ട​ക്കാ​ങ്ങ​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും മ​ണ്ണു​മാ​ന്തി​യ​ന്ത്രം അ​ട​ക്കം 15 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.
പി​ടി​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ഓ​ഫീ​സ് വ​ള​പ്പി​ലെ​ത്തി​ച്ചു. ഇ​ക്കാ​ര്യം ജി​ല്ലാ ജി​യോ​ള​ജി വി​ഭാ​ഗ​ത്തെ അ​റി​യി​ക്കു​മെ​ന്നും പി​ഴ അ​ട​ക്ക​മു​ള്ള​വ അ​വ​രാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും ത​ഹ​സി​ൽ​ദാ​ർ പ​റ​ഞ്ഞു.
പെ​രി​ന്ത​ൽ​മ​ണ്ണ ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​ർ അ​ജി​ത്ത് ജോ​യ്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ പി. ​മ​ണി​ക​ണ്ഠ​ൻ, പി. ​ഷി​ബു, മ​റ്റു ജീ​വ​ന​ക്കാ​രാ​യ അ​നൂ​പ്, ഓ​മ​ന​ദാ​സ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.