ക​രി​ങ്ക​ൽ ക്വാ​റി​ക്കെ​തി​രേ സ​മ​ര​വു​മാ​യി നാ​ട്ടു​കാ​ർ
Saturday, July 2, 2022 12:42 AM IST
മ​ല​പ്പു​റം: നാ​ട്ടു​കാ​രു​ടെ സ്വൈ​ര ജീ​വി​ത​ത്തി​നു ഭീ​ഷ​ണി​യാ​യ ആ​ന​ക്ക​യം ചേ​പ്പൂ​രി​ലെ ക​രി​ങ്ക​ൽ ക്വാ​റി​ക്കെ​തി​രെ സ​മ​ര​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത്. ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്നു പൗ​ര​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ട്ടു​കാ​ർ മ​ഞ്ചേ​രി ജി​യോ​ള​ജി ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. അ​ഞ്ചു വ​ർ​ഷം മു​ന്പു തു​ട​ങ്ങി​യ ക്വാ​റി​യി​ൽ അ​നു​വ​ദി​ക്ക​പ്പെ​ട്ട അ​ള​വി​ലും കൂ​ടി​യ നി​ല​യി​ലാ​ണ് ഇ​വി​ടെ വെ​ടി​മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​തി​നാ​ൽ ക്വാ​റി​യു​ടെ സ​മീ​പ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ൾ പ​ല​തും നി​ലം പൊ​ത്താ​റാ​യി നി​ൽ​ക്കു​ക​യാ​ണ്. കി​ണ​റു​ക​ളി​ലെ​യും മ​റ്റു കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ലെ​യും വെ​ള്ളം മ​ലി​ന​മാ​യി​കി​ട​ക്കു​ന്നു. നി​യ​മം കാ​റ്റി​ൽ​പ്പ​റ​ത്തി ക്വാ​റി​യി​ൽ നി​ന്നു ചീ​റി​പ്പാ​യു​ന്ന ലോ​റി​ക​ൾ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണെ​ന്നു പൗ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ
സി.​കെ. അ​ബ്ദു​ൾ ബ​ഷീ​ർ, പി.​കെ മു​ഹ​മ്മ​ദ് ഷാ​ഫി, ഹ​നീ​ഫ കു​രി​ക്ക​ൾ, സ​ഫ​റു​ദീ​ൻ ചെ​ന്പ​ൻ, അ​ബൂ​ബ​ക്ക​ർ സി​ദീ​ഖ്, സി.​എം ഷ​ഹീ​ർ എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക്വാ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന ഭൂ​മി സം​ബ​ന്ധി​ച്ച് സി​വി​ൽ കേ​സ് നി​ല​നി​ൽ​ക്കെ അ​തു മ​റ​ച്ചു​വ​ച്ചാ​ണ് ഉ​ട​മ, ക്വാ​റി​ക്ക് ലൈ​സ​ൻ​സ് സ​ന്പാ​ദി​ച്ച​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു. ഇ​ന്നു രാ​വി​ലെ പ​ത്തി​നു ക​ച്ചേ​രി​പ്പ​ടി ബ​സ് സ്റ്റാ​ൻ​ഡ്് പ​രി​സ​ര​ത്ത് നി​ന്നു മാ​ർ​ച്ച് ആ​രം​ഭി​ക്കും.