സൈ​ക്കി​ൾ മോ​ഷ്ടാ​വ് പി​ടി​യി​ൽ
Saturday, July 2, 2022 12:42 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പോ​ലീ​സ് പ​ട്രോ​ളിം​ഗി​നി​ടെ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ചു​രു​ള​ഴി​ഞ്ഞ​ത് സൈ​ക്കി​ൾ മോ​ഷ​ണം. താ​ഴെ പൂ​പ്പ​ല​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ക​ണ്ണൂ​ർ കു​റ്റി​യാ​ട്ടൂ​ർ പു​തി​യ​പു​ര​യി​ൽ കാ​ദ​റി(47)​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ജൂ​ബി​ലി റോ​ഡി​ലെ ഗ്യാ​സ് ഏ​ജ​ൻ​സി​ക്ക് മു​ന്നി​ൽ താ​ക്കോ​ൽ കൂ​ട്ട​വു​മാ​യി നി​ൽ​ക്കു​ന്ന പ്ര​തി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് സൈ​ക്കി​ൾ മോ​ഷ​ണ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​ത്. ജൂ​ണ്‍ 24-ന് ​രാ​വി​ലെ എ​ട്ടി​ന് മാ​ന​ത്തു​മം​ഗ​ലം ജു​മാ​മ​സ്ജി​ദി​ന് മു​ന്നി​ലെ ക​ട​യു​ടെ കോ​ന്പൗ​ണ്ടി​ൽ നി​ന്ന് ന​ഷ്ട​പ്പെ​ട്ട സൈ​ക്കി​ൾ പോ​ലീ​സ് ക​ണ്ടെ​ത്തി.
പ്ര​തി​യു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന താ​ക്കോ​ലു​ക​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു ബൈ​ക്കു​ക​ളി​ൽ നി​ന്ന് ഉൗ​രി​യെ​ടു​ത്ത​താ​ണെ​ന്നും ബൈ​ക്കു​ക​ൾ എ​ടു​ത്തി​ട്ടി​ല്ലെ​ന്നും പ്ര​തി പ​റ​ഞ്ഞു. ഇ​തോ​ടെ​യാ​ണ് സൈ​ക്കി​ൾ എ​ടു​ത്ത വി​വ​രം പ​റ​ഞ്ഞ​തെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. വാ​ട​ക​വീ​ടി​ന്‍റെ ഇ​ട​നാ​ഴി​യി​ൽ നി​ർ​ത്തി​യി​ട്ട നി​ല​യി​ലാ​ണ് സൈ​ക്കി​ൾ ക​ണ്ടെ​ത്തി​യ​ത്. ക​ക്കൂ​ത്ത് സി​ൽ​വ​ർ മൗ​ണ്ട് സ്കൂ​ളി​നു സ​മീ​പം താ​മ​സി​ക്കു​ന്ന 14-കാ​ര​ന്‍റേ​താ​ണ് സൈ​ക്കി​ൾ എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞ​തോ​ടെ പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. എ​സ്ഐ അ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.