ജൂ​ണി​യ​ർ റെ​ഡ് ക്രോ​സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Thursday, August 11, 2022 11:50 PM IST
ക​രു​വാ​ര​ക്കു​ണ്ട്: കേ​ര​ള പ​ഴ​യ ക​ട​യ്ക്ക​ൽ ജി​യു​പി സ്കൂ​ളി​ൽ ജൂ​നി​യ​ർ റെ​ഡ് ക്രോ​സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ക​രു​വാ​ര​ക്കു​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് എ​എ​സ്ഐ അ​ല​വി ക​ണ്ണ​ൻ​കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​റു​പ​ത് വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ക​രു​വാ​ര​ക്കു​ണ്ട് കേ​ര​ള പ​ഴ​യ ക​ട​യ്ക്ക​ൽ ജി​യു​പി സ്കൂ​ളി​ൽ 2022-23 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ജൂ​ണി​യ​ർ റെ​ഡ് ക്രോ​സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യൂ​ണി​റ്റ് അം​ഗ​ങ്ങ​ളെ സ്കാ​ഫ് അ​ണി​യി​ച്ചു.​പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​ജെ.​സ​ജി​മോ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വാ​ർ​ഡ് അം​ഗം ഹ​സീ​ന സ്രാ​ന്പി​ക്ക​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​പി.​കു​ഞ്ഞി​മു​ഹ​മ്മ​ദ്, അ​ധ്യാ​പ​ക​രാ​യ മി​നി​മോ​ൾ തോ​മ​സ്, കെ.​ജി​ഷ, വി.​പി.​ഷി​ബി, മു​ഹ​മ്മ​ദ് സ്വാ​ലി​ഹ്, ടി.​അ​ഫ്സ​ൽ, ന​ഫീ​സ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി​ളം​ബ​ര ജാ​ഥ​യും ഉ​ണ്ടാ​യി.