ജി​ല്ല​യി​ലെ മൂ​ന്നു പേ​ർ​ക്കു ക​ർ​ഷ​ക പു​ര​സ്കാ​രം
Wednesday, August 17, 2022 12:20 AM IST
മ​ല​പ്പു​റം: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ സം​സ്ഥാ​ന​ത​ല ക​ർ​ഷ​ക പു​ര​സ്ക്കാ​ര​ങ്ങ​ളി​ൽ ഇ​ത്ത​വ​ണ ജി​ല്ല​യി​ൽ നി​ന്നു മൂ​ന്നു പേ​ർ അ​ർ​ഹ​രാ​യി. ക​ർ​ഷ​ക പ്ര​തി​ഭ പു​ര​സ്ക്കാ​രം, മി​ക​ച്ച കൂ​ണ്‍ ക​ർ​ഷ​ക​ൻ, മി​ക​ച്ച പ​ച്ച​ക്ക​റി ക​ർ​ഷ​ക​ൻ (ര​ണ്ടാം സ്ഥാ​നം) തു​ട​ങ്ങി​യ പു​ര​സ്ക്കാ​ര​ങ്ങ​ളാ​ണ് ജി​ല്ല​യ്ക്ക് ല​ഭി​ച്ച​ത്. ഏ​റ്റ​വും മി​ക​ച്ച കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ക​ർ​ഷ​ക പ്ര​തി​ഭ പു​ര​സ്ക്കാ​ര​ത്തി​ന് (സ്കൂ​ൾ പ്ര​തി​ഭ) തി​രു​വ​ന്പാ​ടി സ്രേ​ക​ഡ് ഹാ​ർ​ട്ട് എ​ച്ച്എ​സ്എ​സി​ലെ (ചാ​ലി​യാ​ർ കൃ​ഷി​ഭ​വ​ൻ) മാ​നു​വ​ൽ ജോ​സ​ഫ് അ​ർ​ഹ​നാ​യി. മി​ക​ച്ച കൂ​ണ്‍ ക​ർ​ഷ​ക​നു​ള്ള പു​ര​സ്ക്കാ​രം മാ​റാ​ക്ക​ര കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ ഒ​തു​ക്കു​ങ്ങ​ൽ സ്വ​ദേ​ശി എ.​കെ ജ​ഷീ​റി​നും മി​ക​ച്ച പ​ച്ച​ക്ക​റി ക​ർ​ഷ​ക​നു​ള്ള പു​ര​സ്ക്കാ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം കു​ഴി​മ​ണ്ണ കൃ​ഷി​ഭ​വ​നി​ലെ മു​ണ്ടം​പ​റ​ന്പ് സ്വ​ദേ​ശി കെ. ​യൂ​സു​ഫി​നും ല​ഭി​ച്ചു. ക​ർ​ഷ​ക പ്ര​തി​ഭ പു​ര​സ്ക്കാ​ര​ത്തി​നു 10,000 രൂ​പ​യും സ്വ​ർ​ണ​മെ​ഡ​ലും ഫ​ല​ക​വും സ​ർ​ട്ടി​ഫി​ക്ക​റ്റും മി​ക​ച്ച കൂ​ണ്‍ ക​ർ​ഷ​ക​ന് 50,000 രൂ​പ​യും ഫ​ല​ക​വും സ​ർ​ട്ടി​ഫി​ക്ക​റ്റും മി​ക​ച്ച പ​ച്ച​ക്ക​റി ക​ർ​ഷ​ക​ന് 25,000 രൂ​പ​യും ഫ​ല​ക​വും സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​ണ് സ​മ്മാ​ന​തു​ക. ക​ർ​ഷ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പു​ര​സ്ക്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.