മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ക​ലാ​ശ​ക്കൊ​ട്ടും റോ​ഡ്ഷോ​യും ന​ട​ത്തി സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി
Monday, April 22, 2019 12:16 AM IST
നി​ല​ന്പൂ​ർ: വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യ സി​ബി വ​യ​ലി​ൽ പ്ര​ധാ​ന​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കൊ​പ്പം റോ​ഡ്ഷോ​യും ക​ലാ​ശ​ക്കൊ​ട്ടും ന​ട​ത്തി പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാണ് റോ​ഡ്ഷോ​ ന​ട​ത്തി​യത്. തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യ ച​ക്ക​യും ക​യ്യി​ലേ​ന്തി​യാ​ണ് റോ​ഡ്ഷോ വ്യ​ത്യ​സ്ത​മാ​ക്കി​യ​ത്. മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ പോ​ലെ​ത​ന്നെ സി​ബി​ക്ക് വേ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പ് ഗാ​ന​ങ്ങ​ളും, അ​നൗ​ണ്‍​സ്മെ​ന്‍റു​ക​ളും മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം പ​ര്യ​ട​നം ന​ട​ത്തി. മ​ല​യോ​ര വി​ക​സ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ലാ​ണ് സി​ബി മ​ത്സരി​ക്കു​ന്ന​ത്. 2016ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ തി​രു​വ​ന്പാ​ടി​യി​ൽ നി​ന്നും മ​ത്സ​രി​ച്ച അ​നു​ഭ​വ സ​ന്പ​ത്തു​മാ​യാ​ണ് വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ര​ണ്ടാം അ​ങ്ക​ത്തി​ന് ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രും വാ​ഹ​ന​ങ്ങ​ളും റോ​ഡ്​ഷോ​യിൽ പങ്കെടുത്തു.