മഞ്ചേരി: ക്രിസ്ത്യൻ യൂണിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്നേഹ സംഗമവും ഇഫ്താർ വിരുന്നും മഞ്ചേരി ചെരണിയിലെ സൈക്യാട്രി റീഹാബിലിറ്റേഷൻ സെന്റർ ശാലോം മാതാ ഭവനിലെ അന്തേവാസികളോടൊപ്പം നടത്തി. സ്നേഹ വിരുന്നിൽ പി.കെ. കുഞ്ഞാലിക്കുട്ടി, മുനിസിപ്പൽ ചെയർപേഴ്സണ്‍ വി.എം.സുബൈദ, പ്രതിപക്ഷ നേതാവ് ഫിറോസ് ബാബു, വൈസ് ചെയർമാൻ, വി.പി ഫിറോസ്, കൗണ്‍സിലർമാരായ പി.ജി.ഉപേന്ദ്രൻ, കൃഷ്ണദാസ് രാജ, ക്രിസ്റ്റ്യൻ യൂണിറ്റി സെന്റർ പ്രസിഡന്റ് ബീനാ ജോസഫ്, സെക്രട്ടറി തേജസ് മാത്യൂ, ട്രഷർ ഷൈജൂ തോമസ്, എസ്ഐ ഇ.ആർ.ബൈജു, ഫാ.ടോമി കളത്തൂർ, മനോജ് ജേക്കബ്, എൻ.പി.മത്തായി, തോംസണ്‍, ദേവസ്യ എന്നിവർ പങ്കെടുത്തു.