വാ​ഹ​ന​ങ്ങ​ളുടെ അ​മി​ത വേ​ഗ​​ം: നാ​ട്ടു​കാ​ർ രം​ഗ​ത്ത്
Monday, June 17, 2019 12:45 AM IST
എ​ട​പ്പാ​ൾ: എ​ട​പ്പാ​ൾ ജം​ഗ്ഷ​നി​ലെ മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ട്ടം​കു​ളം,കു​റ്റി​പ്പാ​ല വ​ഴി തി​രി​ച്ച് വി​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​മി​ത വേ​ഗത്തില്‌ സ​ഞ്ച​രി​ക്കു​ന്ന​തി​നെ​തി​രേ നാ​ട്ടു​കാ​ർ രം​ഗ​ത്ത്. കു​റ്റി​പ്പാ​ല ,ന​ടു​വ​ട്ടം റോ​ഡി​ൽ ഒ​രു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കോ​ള​ജ്, എ​ൽ.​പി.​സ്കൂ​ൾ, മ​ദ്ര​സ എ​ന്നി​വ​യും, ര​ണ്ട് ജം​ഗ്ഷ​നു​ക​ളു​മു​ണ്ട്. ബ​സു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യ ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.
അ​മി​ത വേ​ഗ​ത​ക്കെ​തി​രേ നാ​ട്ടു​കാ​ർ പ​ല​തവണ ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്ക് താ​ക്കീ​ത് ന​ൽ​കിയി​ട്ടും ഫലമുണ്ടാകാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ ന​ടു​വ​ട്ടം യൂ​ണി​റ്റ് ച​ങ്ങ​രം​കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മേ​ഖ​ല സെ​ക്ര​ട്ട​റി സു​ജി​ത് കാ​രാ​ട്ട്, വി.​കെ.​റാ​ഫി, വി​ഷ്ണു, റാ​ഷി​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ഗ​താ​ഗ​ത​ക്കു​രു​ക്കി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും
കാ​ര​ണ​മാ​കു​ന്നു

എ​ട​പ്പാ​ൾ: വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ച് വി​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് പോ​ലീ​സി​ല്ലാ​ത്ത​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു.
കോ​ഴി​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന ലോ​റി​ക​ൾ ഉ​ൾ​പ്പ​ടേ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ മി​നി പ​ന്പ​യി​ൽ വ​ച്ചും തൃ​ശൂ​ർ ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ ന​ടു​വ​ട്ട​ത്ത് വ​ച്ചും തി​രി​ച്ച് വി​ടു​ന്നു​ണ്ടെ​ങ്കി​ലും ബ​സു​ക​ൾ ഉ​ൾ​പ്പ​ടേ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ജം​ഗ്ഷ​നി​ൽ നി​ന്നാ​ണ് തി​രി​ച്ച് വി​ടു​ന്ന​ത്.
തൃ​ശൂ​ർ റോ​ഡി​ന്‍റെ വ​ല​ത് ഭാ​ഗ​ത്ത് കൂ​ടി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച​തോ​ടെ ബൈപാ​സ് റോ​ഡു​ക​ൾ പൂ​ർ​ണ​മാ​യും ഗ​താ​ഗ​ത​ക്കു​രു​ക്കി​ലാ​യി​രി​ക്കു​ക​യാ​ണ്.
‌പാ​ല​ക്കാ​ട് റോ​ഡി​ൽ നി​ന്നും ആ​രം​ഭി​ച്ച് തൃ​ശൂ​ർ റോ​ഡി​ലേ​ക്ക് ക​യ​റു​ന്ന നേ​താ​ജി ബൈ​പാ​സ് റോ​ഡ്, കോ​ഴി​ക്കോ​ട് റോ​ഡി​ൽ നി​ന്നും എ​ട​പ്പാ​ൾ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വ​ഴി അം​ശ​ക്ക​ച്ചേ​രി​യി​ലെ​ത്തു​ന്ന ബൈ​പാ​സ് റോ​ഡ്, ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് വ​ഴി വ​രു​ന്ന ക​രി​ന്പ​ന​ക്ക​ൽ ബൈ​പാ​സ് റോ​ഡ് എ​ന്നി​വ​യെ​ല്ലാം മി​ക്ക സ​മ​യ​ത്തും ഗ​താ​ഗ​ത​ക്കു​രു​ക്കി​ലാ​ണ്.
ഇ​വി​ടേ​യൊ​ന്നും പോ​ലീ​സി​ന് നി​യ​മി​ച്ചി​ട്ടി​ല്ല. വീ​തി കു​റ​വാ​യ വ​ട്ടം​കു​ളം, പു​ര​മു​ണ്ടേ​ക്കാ​ട് റോ​ഡി​ലൂ​ടെ ബ​സു​ക​ൾ സ​ഞ്ച​രി​ക്ക​രു​തെ​ന്ന തീ​രു​മാ​നം നി​രാ​ക​രി​ച്ച് ഇ​ത് വ​ഴി വ്യാ​പ​ക​മാ​യി ബ​സു​ക​ൾ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഒ​രു കെ​എ​സ്ആ​ർ​ടി​സി ബ​സ് വൈ​ദ്യു​തി പോ​സ്റ്റ് ഇ​ടി​ച്ച് ത​ക​ർ​ത്ത​ത്. ഇ​തി​നേ തു​ട​ർ​ന്ന് ഇ​തു​വ​ഴി​യു​ള്ള ബ​സ് യാ​ത്ര നി​രോ​ധി​ച്ച് പോ​ലീ​സ് വ​ട്ടം​കു​ള​ത്ത് ബോ​ർ​ഡ് സ്ഥാ​പി​ച്ചെ​ങ്കി​ലും അ​ത് വ​ക വെ​ക്കാ​തെ ചി​ല സ്വ​കാ​ര്യ ബ​സു​ക​ൾ ഇ​ത് വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.