ക​ൽ​ക്കുണ്ട് സി​ടി പാ​ലം ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ൽ
Saturday, July 13, 2019 12:10 AM IST
ക​രു​വാ​ര​ക്കുണ്ട്: ക​ൽ​ക്കു​ണ്ട് ഗ്രാ​മ​വാ​സി​ക​ൾ കി​ഴ​ക്കേ​ത​ല​യു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന പ്ര​ധാ​ന റോ​ഡാ​യ ക​ൽ​കു​ണ്ട് - ക​ണ്ണ​ത്ത് റോ​ഡി​ൽ ഒ​ലി​പ്പു​ഴ​ക്ക് കു​റു​കെ നി​ർ​മി​ച്ചി​രി​ക്കു​ന്ന സി​ടി പാ​ലം ത​ക​ർ​ച്ചാ​ഭീ​ഷ​ണി​യി​ൽ.
പാ​ല​ത്തി​ന് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കാ​ത്ത​താ​ണ് പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​കാ​ൻ കാ​ര​ണം. ക​ഴി​ഞ്ഞ​വ​ർ​ഷം ക​ൽ​കു​ണ്ട് മ​ല​വാ​ര​ത്തു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ അ​നു​ഭ​വ​പ്പെ​ട്ട മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ റോ​ഡ് മു​റി​ഞ്ഞ് പാ​ലം ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് റോ​ഡ് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി​യെ​ങ്കി​ലും പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല.
ക​ഴി​ഞ്ഞ ദി​വ​സം അ​നു​ഭ​വ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യി​ൽ റോ​ഡി​ൽ വ​ൻ​ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം