ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Monday, July 15, 2019 12:14 AM IST
കാ​ളി​കാ​വ്: സ​ഖാ​വ് കു​ഞ്ഞാ​ലി ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ 50-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​വൈ​എ​ഫ്ഐ കാ​ളി​കാ​വ് മേ​ഖ​ലാ ക​മ്മി​റ്റി ര​ക്ത ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. 1969 ജൂ​ലാ​യ് 26നാ​ണ് സ​ഖാ​വ് കു​ഞ്ഞാ​ലി​ക്ക് വെ​ടി​യേ​റ്റ​ത് ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷം 28 നാ​യി​രു​ന്നു അ​ദ്ദേ​ഹം മ​ര​ണ​പ്പെ​ട്ട​ത്. 50 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന ജൂ​ലൈ 28 നോ​ട​നു​ബ​ന്ധി​ച്ച് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് കാ​ളി​കാ​വി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി ര​ക്ത ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി. പ​രി​പാ​ടി​യി​ൽ നാ​ൽ​പ​തോ​ളം പേ​ർ ര​ക്തം ന​ൽ​കി. കാ​ളി​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ന​ജീ​ബ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വൈ​എ​ഫ്ഐ ഭാ​ര​വാ​ഹി​ക​ളാ​യ പി.​റി​യാ​സ് ബാ​ബു, എം.​ന​സീ​ബ്, ടി.​മി​സ്ഫ​ർ, എ​ൻ.​ജം​ഷീ​ർ, യു. ​മ​ൻ​സൂ​ർ, എ​ൻ.​എം.​ശ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.