പ്രാ​ഥ​മി​ക വി​ദ്യാ​ല​യ​ങ്ങ​ളിൽ സ​ന്പൂ​ർ​ണ സ്മാ​ർ​ട്ട് ക്ലാ​സൊ​രു​ക്കി പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ
Tuesday, July 16, 2019 12:26 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ സ​ന്പൂ​ർ​ണ ഡി​ജി​റ്റ​ലൈ​സ്ഡ് പൊ​തു​വി​ദ്യാ​ല​യ പ​ദ്ധ​തി പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ പൂ​ർ​ത്തീ​ക​രി​ച്ചു. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ​ഠ​ന ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ക, പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മഗ്ര​മാ​യ വി​ക​സ​നം സാ​ധ്യ​മാ​ക്കി മി​ക​ച്ച മാ​ന​വ​ശേ​ഷി​ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഗ​ര​സ​ഭ​യു​ടെ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ വി​ജ​യ​പ​ഥ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്.

ന​ഗ​ര​സ​ഭ​യു​ടെ ഇ​രു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് ആ​വി​ഷ്ക​രി​ച്ച ര​ജ​ത ജൂ​ബി​ലി മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ക്ലാ​സു റൂ​മു​ക​ളു​ടെ സ​ന്പൂ​ർ​ണ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ന​ഗ​ര​സ​ഭ​ക്കു കീ​ഴി​ലെ അ​ഞ്ചു ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളു​ക​ളി​ലെ 53 എ​ൽ​പി, യു​പി ക്ലാ​സു​ക​ൾ മു​ഴു​വ​നാ​യും എ​യ്ഡ​ഡ് സ്കൂ​ളി​ലെ 11 എ​ൽ​പി, യു​പി ക്ലാ​സു മു​റി​ക​ളി​ൽ ചു​മ​രു​ക​ളു​ടെ സം​ര​ക്ഷ​ണ​വും അ​ട​ച്ചു​റ​പ്പു​ള്ള 47 ക്ലാ​സ് മു​റി​ക​ളു​മ​ട​ക്കം നൂ​റു ക്ലാ​സ് മു​റി​ക​ളി​ലാ​ണ് അ​ത്യാ​ധു​നി​ക പ​ഠ​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ പ്ര​ത്യേ​ക താ​ത്​പ​ര്യ​മെ​ടു​ത്ത് സ​ർ​ക്കാ​രി​ൽ നി​ന്നു പ്ര​ത്യേ​ക ഉ​ത്ത​ര​വ് വാ​ങ്ങി​യാ​ണ് സ​ന്പൂ​ർ​ണ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു കോ​ടി രൂ​പ ചെ​ല​വു​വ​ന്ന പ​ദ്ധ​തി​യി​ൽ ഒ​രു ക്ലാ​സ് മു​റി​ക്ക് ഒ​രു ല​ക്ഷം രൂ​പ തോ​തി​ലാ​ണ് ചെ​ല​വ​ഴി​ച്ചി​ട്ടു​ള്ള​ത്.

40 ഇ​ഞ്ച് എ​ൽ​ഇ​ഡി ടി​വി, ലാ​പ്ടോ​പ്, സൗ​ണ്ട് സി​സ്റ്റം, ഗ്രീ​ൻ ബോ​ർ​ഡ്, അ​നു​ബ​ന്ധ ഇ​ല​ക്ട്രി​ക് സി​സ്റ്റം എ​ന്നി​വ​യാ​ണ് ക്ലാ​സു മു​റി​ക​ളി​ൽ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ലെ ആ​റാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഈ ​അ​വ​സ​രം ല​ഭി​ക്കു​ക. ഓ​രോ ക്ലാ​സി​ലും പ​ഠി​പ്പി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ളു​ടെ സോ​ഫ്റ്റ്്‌വെയ​ർ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ൽ​കും.

ഈ ​സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​ധ്യ​യ​നം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കു പു​റ​മേ ന​ഗ​ര​സ​ഭ​യും അ​ധ്യാ​പ​ക​ർ​ക്കു പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി. ഇ​തോ​ടെ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട് പ​ഠ​നം കൂ​ടു​ത​ൽ അ​നാ​യാ​സ​മാ​ക്കാ​നും മ​ന​സി​ലാ​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക​ഴി​യും. ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തു ന​ട​ത്തി​യ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യു​ള്ള വി​ജ​യ​പ​ഥം ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പ്ര​കാ​ശ​ന​വും ന​ട​ന്നു. സ​ന്പൂ​ർ​ണ ഡി​ജി​റ്റ​ലൈ​സൈ​ഡ് സ്മാ​ർ​ട്ട് ക്ലാ​സ് മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഡോ​ക്യു​മെ​ന്‍റ​റി പ്ര​കാ​ശ​ന​വും സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു.

മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ്സ​ലീം പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. നി​ഷി അ​നി​ൽ​രാ​ജ്, കി​ഴി​ശേ​രി മു​സ്ത​ഫ, കെ.​സി മൊ​യ്തീ​ൻ​കു​ട്ടി, പി.​ടി ശോ​ഭ​ന, പ​ത്ത​ത്ത് ആ​രി​ഫ്, എ. ​ര​തി, താ​മ​ര​ത്ത് ഉ​സ്മാ​ൻ, കെ. ​വ​ന്ദ​ന, എ​സ്.​അ​ബ്ദു​ൾ സ​ജീം, എ​ൻ. പ്ര​സ​ന്ന​കു​മാ​ർ, കെ.​വി ഫൗ​സി​യ, കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം.​എം സ​ക്കീ​ർ, പ​ത്ത​ത്ത്് ജാ​ഫ​ർ, എ .​ശി​വ​ദാ​സ​ൻ, എ​ൻ. സ്രാ​ജു​ദീ​ൻ, എം. ​ഷൗ​ക്ക​ത്ത​ലി, പി.​പി. ലീ​ലാ​വ​തി, പി.​വീ​രാ​പ്പു, കെ.​മു​സ്ത​ഫ, ശ്രീ​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.