സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി: നി​ല​ന്പൂ​ർ തേ​ക്കി​ന്‍റെ വി​ല​യി​ലും ഇ​ടി​വ്
Wednesday, July 17, 2019 12:59 AM IST
നി​ല​ന്പൂ​ർ: സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നി​ല​ന്പൂ​ർ തേ​ക്കു​ക​ളു​ടെ വി​ൽ​പ്പ​ന​യേ​യും ബാ​ധി​ക്കു​ന്നു. തേ​ക്ക് ത​ടി​ക​ളി​ൽ ഉ​യ​ർ​ന്ന ക്ലാ​സു​ക​ളി​ൽ​പ്പെ​ട്ട​വ​യ്ക്ക് വ​ലി​യ വി​ല​ത്ത​ക​ർ​ച്ച​യാ​ണു​ള്ള​ത്.
ബി ​ഒ​ന്ന്, സി. ​ഒ​ന്ന് ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട തേ​ക്ക് ത​ടി​ക​ൾ​ക്ക് ഘ​ന​മീ​റ്റ​റി​ന് 50,000 മു​ത​ൽ ഒ​രു ല​ക്ഷം രൂ​പ​യു​ടെ വ​രെ കു​റ​വു​ണ്ട്. ഇത് സ​ർ​ക്കാ​രിന് വ​രു​മാ​ന​ത്തി​ൽ വ​ൻ ഇ​ടി​വാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ഘ​ന​മീ​റ്റ​റി​ന് 3.70 ല​ക്ഷം വ​രെ ല​ഭി​ച്ചി​രു​ന്ന​ത് നി​ല​വി​ൽ 2.70 ല​ക്ഷം വ​രെ​യാ​യി കു​റ​ഞ്ഞു. ഉ​യ​ർ​ന്ന വി​ല​യ്ക്ക് തേ​ക്കു​ത​ടി​ എ​ടു​ക്കാ​ൻ ആ​ളു​ക​ൾ എ​ത്തു​ന്ന​ത് കു​റ​ഞ്ഞ​തോ​ടെ​യാ​ണ് ഉ​യ​ർ​ന്ന വി​ല​യ്ക്ക് തേ​ക്ക് ത​ടി​ക​ൾ സ്വ​ന്ത​മാ​ക്കാ​ൻ വ്യാ​പാ​രി​ക​ളും ത​യാ​റാ​കാ​ത്ത​ത്. ഡി​പ്പോ​ക​ളി​ൽ നി​ന്ന് വി​ളി​ച്ചെ​ടു​ക്കു​ന്ന ത​ടി​ക​ൾ​ക്ക് റേഞ്ച് പാ​സ് കൂ​ടി നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ ഡി​പ്പോ​ക​ളി​ലും റേഞ്ചു​ക​ളി​ലും ത​ടി​ ക​യ​റ്റി പോ​കു​ന്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​ക്കുലി കൊ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യും ത​ടി​ക​ളു​ടെ വി​ല കു​റ​യ്ക്കാ​ൻ വ്യാ​പാ​രി​ക​ളെ നി​ർ​ബ​ന്ധി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
നി​ല​ന്പൂ​ർ അ​രു​വാ​ക്കോ​ട്, ക​രു​ളാ​യി നെ​ടു​ങ്ക​യം ഡി​പ്പോ​ക​ളി​ലാ​യി എ​ട്ട് ഇ-​ലേ​ല​മാ​ണ് ന​ട​ക്കു​ന്ന​ത്. ഓ​രോ ലേ​ല​ത്തി​ലും 15 ഓ​ളം വ്യാ​പാ​രി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.