പ​ന്ത​ല്ലൂ​ർ സ്കൂ​ളി​ലെ ബി​ഗ് പെ​ൻ റി​ക്കാ​ർ​ഡി​ലേ​ക്ക്
Wednesday, July 17, 2019 1:00 AM IST
പ​ന്ത​ല്ലൂ​ർ: ഉ​പ​യോ​ഗിച്ച ശേ​ഷം വ​ലി​ച്ചെ​റി​ഞ്ഞ അ​യ്യാ​യി​ര​ത്തി​ല​ധി​കം പ്ലാ​സ്റ്റി​ക് പേ​ന​ക​ൾ ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച പ​ന്ത​ല്ലൂ​ർ എ​ച്ച്എ​സ്എ​സി​ന്‍റെ കാ​ന്പ​സിലെ ബി​ഗ് പെ​ൻ വേ​ൾ​ഡ് റി​ക്കാ​ർ​ഡി​നു പ​രി​ഗ​ണി​ച്ചു.
ഏ​ഴു മീ​റ്റ​ർ നീ​ള​വും 68 കി​ലോ​ഗ്രാം ഭാ​ര​വും 30 സെ​ന്‍റി​മീ​റ്റ​ർ വ്യാ​സ​വു​മു​ള്ള ​ബി​ഗ് പെ​ൻ മ​ഷി നി​റ​ച്ചു എ​ഴു​താ​വു​ന്ന ത​ര​ത്തി​ലാ​ണ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​ട്ടു​ള്ള​ത്. ബോ​ൾ പേ​ന​യി​ൽ നി​ന്നു മ​ഷി പേ​ന​യി​ലേ​ക്കു മാ​റാ​ൻ കു​ട്ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ഇ​തി​ന്‍റെ ല​ക്ഷ്യം.
പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു കു​ട്ടി​ക​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​നും പ​ര​മാ​വ​ധി പ്ര​കൃ​തി സൗ​ഹൃ​ദ ഉ​ത്പ​ന്ന​ങ്ങ​ൾ ശീ​ല​മാ​ക്കാ​നും ബി​ഗ്പെ​ൻ ല​ക്ഷ്യം വ​യ്ക്കു​ന്നു. ആ​റു മാ​സം കൊ​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ൽ നി​ന്നു ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് പേ​ന​ക​ൾ​ ഉപയോഗിച്ച് ചി​ത്ര​ക​ലാ​ധ്യാ​പ​ക​ൻ സോ​പാ​നം പ്ര​വീ​ണ്‍ 15 ദി​വ​സ​ങ്ങ​ൾ കൊ​ണ്ടാ​ണ് ശി​ൽ​പ​ം തീർത്തത്. നാ​ളെ രാ​വി​ലെ പ​ത്തി​നു സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ യൂ​ണി​വേ​ഴ്സ​ൽ റി​ക്കാ​ർ​ഡ് ഫോ​റം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജൂ​റി ഡോ. ​ഗി​ന്ന​സ് സു​നി​ൽ ജോ​സ​ഫ് റി​ക്കാ​ർ​ഡ് പ്ര​ഖ്യാ​പ​ന​ം നടത്തും. ശി​ൽ​പി പ്ര​വീ​ണി​നെ ആ​ദ​രി​ക്കും. പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.