വീ​ട്ടി​ൽ ക​യ​റി പീ​ഡ​ന​ശ്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ
Thursday, July 18, 2019 12:16 AM IST
തി​രു​ർ: വീ​ടി​ന​ക​ത്ത് അ​തി​ക്ര​മി​ച്ച് ക​ട​ന്ന് 59 വ​യ​സു​ള്ള സ്ത്രീ​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. തി​രൂ​ർ സൗ​ത്ത് അ​ന്നാ​ര പു​ളി​ക്കു​ന്ന​ത്ത് അ​ർ​ജു​ൻ ശ​ങ്ക​ർ (33)നെ​യാ​ണ് തി​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഫെ​ബ്രു​വ​രി 10ന് ​പു​ല​ർ​ച്ചെയായിരുന്നു സംഭവം. തുടർന്ന് നാ​ടു​വി​ട്ട പ്ര​തി ഒ​ളി​വി​ൽ പോ​യി. പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം തി​രൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ചു.​പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​പ്പി​ച്ചി​രു​ന്നു.
അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി ചാ​വ​ക്കാ​ട്ടി​ൽ വ്യാ​ജ വി​ലാ​സ​ത്തി​ൽ ജോ​ലി ചെ​യ്ത​താ​യി വി​വ​രം ല​ഭി​ച്ചു. പ​ത്ര​ത്തി​ൽ ഫോ​ട്ടോ പ്ര​സി​ദ്ധീ​ക​രി​ച്ച​ത​റി​ഞ്ഞ പ്ര​തി ഇ​വി​ടെ നി​ന്നും മു​ങ്ങി പൊ​ള്ളാ​ച്ചി, പ​ഴ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു. പ്ര​തി പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നും നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​താ​യു​ള്ള ര​ഹ​സ്യ വി​വ​രം കി​ട്ടി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ രാ​ത്രി തി​രൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ നി​ന്നും പോ​ലീ​സ് ക​സ​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.