ന​ന്മ സ​മ്മേ​ള​നം: സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
Friday, July 19, 2019 12:31 AM IST
മ​ല​പ്പു​റം:​ മ​ല​യാ​ള ക​ലാ​കാ​ര​ൻ​മാ​രു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ ന​ൻ​മ​യു​ടെ മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​നം ഒാ​ഗ​സ്റ്റ് 15, 16,17 തി​യ​തി​ക​ളി​ൽ മ​ല​പ്പു​റ​ത്ത് ന​ട​ക്കും. ദേ​ശീ​യോ​ദ്ഗ്ര​ഥ​ന സാം​സ്കാ​രി​ക​സം​ഗ​മം, പ​താ​ക​ജാ​ഥ, വി​ളം​ബ​ര​ജാ​ഥ, സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര, ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം, പ്ര​തി​നി​ധി സ​മ്മേ​ള​നം, സ​ർ​ഗ​വ​നി​താ സ​മ്മേ​ള​നം, സാം​സ്കാ​രി​ക സ​മ്മേ​ള​നം, വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ക്കും. ന​ട​ത്തി​പ്പി​നാ​യി വി​പു​ല​മാ​യ സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു. മ​ല​പ്പു​റം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​എ​ച്ച് ജ​മീ​ല ചെ​യ​ർ​പേ​ഴ്സ​ണാ​യും ന​ന്മ ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​സ​ജി​ത്ത് ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യു​ള്ള 101 അം​ഗ സ്വാ​ഗ​ത​സം​ഘ​മാ​ണ് രൂ​പീ​ക​രി​ച്ച​ത്.
മ​ല​പ്പു​റം രാ​ജാ​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ന്ന യോ​ഗം ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ ഹാ​രി​സ് ആ​മി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലു​ഖ്മാ​ൻ അ​രീ​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കു​ഞ്ഞാ​ല​ൻ വെ​ന്നി​യൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ​സെ​ക്ര​ട്ട​റി വി. ​സ​ജി​ത്ത് വി​ശ​ദീ​ക​ര​ണം ന​ട​ത്തി. സ​ർ​ഗ വ​നി​താ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗീ​താ​കു​മാ​ർ ചു​ങ്ക​ത്ത​റ, ന​ൻ​മ മ​ല​പ്പു​റം മേ​ഖ​ല സെ​ക്ര​ട്ട​റി ഹ​നീ​ഫ് രാ​ജാ​ജി, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് മ​ല​യി​ൽ ഹം​സ, ഉ​മേ​ഷ് നി​ല​ന്പൂ​ർ, ശ്യാം ​പ്ര​സാ​ദ് മ​ഞ്ചേ​രി, വി. ​ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു