മി​നി​ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Friday, July 19, 2019 10:11 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ദേ​ശീ​യ​പാ​ത​യി​ൽ അ​മ്മി​നി​ക്കാ​ട് കു​ഞ്ഞാ​ലി​പ്പ​ടി​യി​ൽ മി​നി​ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് കാ​റോ​ടി​ച്ചി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ചെ​ർ​പ്പു​ള​ശേ​രി കാ​റ​ൽ​മ​ണ്ണ പ്ര​ഭ നി​വാ​സി​ൽ സു​രേ​ഷ്കു​മാ​റി​ന്‍റെ മ​ക​ൻ അ​രു​ണ്‍​കു​മാ​ർ(20) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ബ​സ് യാ​ത്ര​ക്കാ​രാ​യ 12 പേ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ ഇ​എം​എ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​രു​ണ്‍​കു​മാ​റി​ന്‍റെ അ​മ്മ പ്രീ​ത​യു​ടെ വീ​ടാ​യ വ​ളാം​കു​ള​ത്തു​നി​ന്നും അ​മ്മാ​വ​ന്‍റെ കാ​റി​ൽ ഒ​റ്റ​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നും അ​ര​ക്കു​പ​റ​ന്പി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ​ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റോ​ഡി​ൽ ഇ​റ​ക്ക​വും വ​ള​വും ചേ​ർ​ന്ന ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. കാ​റി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്ത് ബ​സ് ഇ​ടി​ച്ചു​ക​യ​റി​യ നി​ല​യി​ലാ​ണ്. കാ​റി​ന്‍റെ പ​കു​തി​യി​ലേ​റെ ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്. ബി​ബി​എ അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്. സ​ഹോ​ദ​രി: അ​ശ്വ​തി. പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് പെ​രി​ന്ത​ൽ​മ​ണ്ണ ഇ​എം​എ​സ് ആ​ശു​പ​ത്രി​യി​ലു​ള്ള​വ​ർ: താ​ഴേ​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ പാ​റ​ങ്ങാ​ട​ൻ അ​ബ്ദു​ൾ അ​സീ​സ്(57), ഭാ​ര്യ ആ​സ്യ(51), കാ​രി​യം​പ​ട്ടി അ​ഷ്റ​ഫി​ന്‍റെ ഭാ​ര്യ ഷാ​ഹി​ദ(23), ഒ​ടു​വി​ൽ അ​ബ്ദു​ൾ സ​ത്താ​റി​ന്‍റെ മ​ക​ൾ ന​സീ​ഹ ഫ​ർ​സാ​ന(15), അ​മ്മി​നി​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ കൊ​ക്കാ​ടാ​ൻ മ​ര​ക്കാ​രു​ടെ മ​ക​ൾ സ​ന(14), മു​രി​ങ്ങാ​കോ​ട​ൻ അ​ഷ്റ​ഫ്(49), ത​ട്ടാ​ര​ത്തി​ൽ സെ​യ്ത​ല​വി​യു​ടെ ഭാ​ര്യ ക​ദീ​ജ(65), ത​ട്ടാ​ര​ക്കാ​ട്ടി​ൽ ബ​ഷീ​റി​ന്‍റെ ഭാ​ര്യ ന​സീ​മ(32), പ​ഞ്ചാ​ലി​ൽ ഷി​ഹാ​ബു​ദ്ദീ​ന്‍റെ മ​ക​ൻ അ​നൂ​ഫ്(16), അ​ര​ക്കു​പ​റ​ന്പ് പാ​റ​ക്കോ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൾ മ​നീ​ഷ(20), വെ​ള്ളി​ല മ​ഠ​ത്തി​ൽ യ​ശോ​ദ(74), കാ​പ്പു​മു​ഖം മു​തി​ര​മ​ണ്ണ അ​പ്പു​ക്കു​ട്ട​ൻ(38).