എ​ട​പ്പാ​ളി​ൽ പ​ച്ച​ത്തു​രുത്ത് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, July 20, 2019 12:15 AM IST
എ​ട​പ്പാ​ൾ: എ​ട​പ്പാ​ൾ പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​ത കേ​ര​ള മി​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​യും പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന മ​ഹാ​ത്മ ന​ൻ​മ മ​രം പ​ദ്ധ​തി​യും പൊ​റൂ​ക്ക​ര​യി​ൽ മ​ന്ത്രി കെ.​ടി ജ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ ഉ​ദേ​ശ ല​ക്ഷ്യ​ങ്ങ​ളി​ൽ ഏ​റ്റ​വും പ്രാ​ധാ​ന്യം അ​ർ​ഹി​ക്കു​ന്ന​താ​ണ് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും പ്രാ​ദേ​ശി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന​യി​ട​ങ്ങി​ൽ മ​ര​ങ്ങ​ളും ചെ​ടി​ക​ളും വ​ച്ചു പി​ടി​പ്പി​ച്ച് ജൈ​വ വൈ​വി​ധ്യ​ത്തി​ന്‍റെ ക​ല​വ​റ സൃ​ഷ്ടി​ക്കു​ന്ന പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മ​ഹാ​ഗ​ണി, വു​ഡ് ആ​പ്പി​ൾ, സീ​ത​പ്പ​ഴം, നെ​ല്ലി, നീ​ർ​മ​രു​ത്, ല​ക്ഷ്മി ത​രു, മ​ന്ദാ​രം, മാ​വ് തു​ട​ങ്ങി​യ അ​ന്പ​തി​നാ​യി​രം മ​ര​തൈ​ക​ളാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ വി​ത​ര​ണം ചെ​യ്ത​ത്. പ്ര​സി​ഡ​ന്‍റ് പി.​പി ബി​ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം.​പി വേ​ണു​ഗോ​പാ​ല​ൻ, പൊ​ന്നാ​നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​പി മോ​ഹ​ൻ​ദാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കെ. ​ദേ​വി​ക്കു​ട്ടി, പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് സി.​വി സു​ബൈ​ദ മെം​ബ​ർ​മാ​രാ​യ കെ.​കൃ​ഷ്ണ​ദാ​സ്, ഇ.​പി ന​വാ​സ്, പി.​വി ന​ളി​നി, സി.​ര​വീ​ന്ദ്ര​ൻ, വി.​കെ.​എ മ​ജീ​ദ്, കെ.​പി സു​ബ്ര​ഹ്മ​ണ്യ​ൻ, കെ. ​ശ്രീ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹ​രി​ത കേ​ര​ളം മി​ഷ​ൻ റി​സോ​ഴ്സ്പേ​ഴ്സ​ണ്‍ കെ.​പി രാ​ജ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.