വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഫ​ർ​ണീ​ച്ച​ർ വി​ത​ര​ണം
Saturday, July 20, 2019 12:17 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ര​ണ്ടാം​ഘ​ട്ട ഫ​ർ​ണി​ച്ച​റു​ക​ൾ വി​ത​ര​ണം ചെ​യ്തു. കി​ഴ​ക്കേ​ത​ല ജി​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ബി​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​വി​ഷ്ക​രി​ച്ച സ​മ​ഗ്ര വി​ദ്യ​ഭ്യാ​സ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ര​ണ്ടാം ഘ​ട്ട ഫ​ർ​ണി​ച്ച​റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കെ.​മു​ഹ​മ്മ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്കൂ​ളി​ൽ സ്ഥാ​പി​ച്ച വാ​ട്ട​ർ പ്യൂ​രി​ഫ​യ​റി​ന്‍റെ സ​മ​ർ​പ്പ​ണ​വും ന​ട​ന്നു. കെ.​പി.​ഹ​രി​ദാ​സ​ൻ, കെ.​സു​രേ​ന്ദ്ര​ൻ, ടി.​കെ.​ജോ​സ്കു​ട്ടി, ര​ജി​ത് സെ​ബാ​സ്റ്റ്യ​ൻ, കൃ​ഷ്ണ​കു​മാ​ർ, ടി.​കെ.​സു​രേ​ന്ദ്ര​ൻ, പി.​ഉ​ണ്ണി​മാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക്

പെ​രി​ന്ത​ൽ​മ​ണ്ണ: കൊ​ണ്ടോ​ട്ടി പു​ളി​ക്ക​ലി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു പു​ളി​ക്ക​ൽ മൂ​നം​ക​ണ്ട​ത്തി​ൽ വി​ജി​ൽ കു​മാ​ർ (37), ആ​ർ​ന​ഗ​ർ കു​ള​പ്പ​റ​ത്തു വ​ച്ച് ബൈ​ക്ക് മ​റി​ഞ്ഞു കു​ന്നും​പു​റം പു​ത്ത​ന​ത്ത് ഉ​ബൈ​ദ് (22), മ​ഞ്ചേ​രി യി​ൽ കാ​റും സ്കൂ​ട്ടി​യും കൂ​ട്ടി​യി​ടി​ച്ചു ന​റു​ക​ര ചേ​ല​ത്ത​ട​ത്തി​ൽ മു​ഹ​മ്മ​ദ് മു​സ്ത​ഫ (50), തൂ​ത​യി​ൽ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു അ​ല​ന​ല്ലൂ​ർ പാ​ല​ക്കാ​ഴി ക​ണ്ടാ​ര​മ​ത്തു രാ​കേ​ഷ് (30), വ​ല്ല​പ്പു​ഴ​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു ചെ​റു​കോ​ട് കൊ​ല്ലാ​റ​തൊ​ടി അ​ഷ​റ​ഫ് (41), വ​ല്ല​പ്പു​ഴ ക​ണ്ണ​ത്ത് അ​ബ്ദു​ൽ​നാ​സ​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ജ​സാം(17), മ​ല​പ്പു​റം മേ​ൽ​മു​റി​യി​ൽ ബൈ​ക്ക് മ​റി​ഞ്ഞു കോ​ഡൂ​ർ പ​ട്ട​ർ​ന​ട​ക്കാ​വ് മൊ​യ്തീ​ൻ (50 ) ആ​ന​ക്ക​ര​യി​ൽ ബൈ​ക്ക് മ​റി​ഞ്ഞു ആ​ന​ക്ക​ര പു​തു​മ​ന നാ​രാ​യ​ണ​ൻ​കു​ട്ടി (72), കാ​റ​ൽ​മ​ണ്ണ​യി​ൽ സ്കൂ​ട്ടി മ​റി​ഞ്ഞു പ​ഴ​യ​ല​ക്കി​ടി ക​ല്ലി​വ​ള​പ്പി​ൽ ഉ​മ്മ​റി​ന്‍റെ ഭാ​ര്യ മു​സൈ​ബ (34) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.