പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ 15 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ
Saturday, July 20, 2019 12:17 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ 15 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. കാ​ടാ​ന്പു​ഴ വെ​ട്ടി​ച്ചി​റ വ​ട്ട​പ​റ​ന്പ് സ്വ​ദേ​ശി കോ​ലോ​ത്ത് പ​റ​ന്പി​ൽ ഹാ​രി​സ് (41) നെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി കെ.​എ.​സു​രേ​ഷ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്.
പെ​രി​ന്ത​ൽ​മ​ണ്ണ, മ​ല​പ്പു​റം ഭാ​ഗ​ങ്ങ​ളി​ൽ ചെ​റു​കി​ട​വി​ൽ​പ്പ​ന​ക്കാ​ർ​ക്ക് കൈ​മാ​റാ​ൻ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നാ​ണ് ഏ​ജ​ന്‍റു​മാ​ർ മു​ഖേ​ന ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന​തെ​ന്നു പ്ര​തി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.
ഹാ​രി​സി​നു ക​ഞ്ചാ​വ് കൈ​മാ​റി​യ തി​രൂ​ർ, വൈ​ല​ത്തൂ​ർ, വെ​ട്ടി​ച്ചി​റ ഭാ​ഗ​ങ്ങ​ളി​ലെ ഏ​ജ​ന്‍റു​മാ​രെ​ക്കു​റി​ച്ചും പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​ക്കെ​തി​രെ ഒ​റ്റ​പ്പാ​ലം, ചെ​റു​പ്പ​ള​ശേ​രി, കൊ​ണ്ടോ​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ക​വ​ർ​ച്ചാ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.
2015ൽ ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ബി​വ​റേ​ജ് ഷോ​പ്പി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലും ജ്വ​ല്ല​റി മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലും ഇ​യാ​ൾ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം മീ​ൻ​ക​ച്ച​വ​ടം ന​ട​ത്തി വ​ന്ന പ്ര​തി കൂ​ടു​ത​ൽ പ​ണം ആ​വ​ശ്യ​മാ​യി വ​ന്ന​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് ക​ച്ച​വ​ട​ത്തി​നു ഇ​റ​ങ്ങി​യ​തെ​ന്നു പ്ര​തി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.
മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു.​അ​ബ്ദു​ൽ ക​രീ​മി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി കെ.​എ.​സു​രേ​ഷ് ബാ​ബു, സി​ഐ വി.​ബാ​ബു​രാ​ജ്, എ​സ്ഐ മ​ഞ്ജി​ത് ലാ​ൽ, പ്ര​ത്യേ​ക​അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലെ എ​എ​സ്ഐ സി.​പി.​മു​ര​ളീ​ധ​ര​ൻ, ടി.​ശ്രീ​കു​മാ​ർ, എ​ൻ.​ടി.​കൃ​ഷ്ണ​കു​മാ​ർ, എം.​മ​നോ​ജ് കു​മാ​ർ, ബി​പി​ൻ, സു​കു​മാ​ര​ൻ, മി​ഥു​ൻ, ഫൈ​സ​ൽ, സ​ജീ​ർ, ജോ​സ​ഫ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.