ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സസ്ഥ​ല​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന
Sunday, July 21, 2019 12:36 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന​യി​ട​ങ്ങ​ളി​ലും ജോ​ലി ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ളി​ലും ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി. അ​ക​ന്പാ​ട​ത്തു മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ താ​മ​സി​ച്ച കെ​ട്ടി​ട ഉ​ട​മ​യ്ക്ക് പി​ഴ​ചു​മ​ത്തി.

ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച ക​ട​ക​ൾ​ക്കും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പെ​രു​കാ​ൻ ഇ​ട​യാ​ക്കു​ന്ന ത​ര​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ട്ട​തി​നും പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ച്ച​തി​നും വീ​ട്ടു​കാ​രി​ൽ നി​ന്നു 8500 രൂ​പ പി​ഴ​യി​ടാ​ക്കി. ചാ​ലി​യാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ. ​അ​രു​ണ്‍​കു​മാ​ർ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​രേ​ഷ് ക​മ്മ​ത്ത്, വി. ​വി​നോ​ദ്കു​മാ​ർ, എ​ൽ.​എ​സ്. ഷെ​റി​ൻ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.