യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി മ​ർ​ദി​ച്ച കേ​സ്; ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ
Sunday, July 21, 2019 12:38 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: തു​വൂ​രി​ൽ യു​വാ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ലാ​യി. ക​രു​വാ​ര​ക്കു​ണ്ട് ത​രി​ശ് സ്വ​ദേ​ശി ചോ​ല​മു​ഖ​ത്ത് സാ​ജി​ദ് (38)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി കെ.​എ സു​രേ​ഷ് ബാ​ബു​വാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. മേയ് 29ന് ​രാ​ത്രി കൂ​ത്തു​പ​റ​ന്പ് സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളെ കാ​റി​ൽ ജീ​പ്പു​കൊ​ണ്ടി​ടി​ച്ചു ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു ത​ട്ടി​ക്കൊ​ണ്ടു​പോ​യി അ​രീ​ക്കോ​ട്ടെ വീ​ട്ടി​ൽ വ​ച്ചു മ​ർ​ദി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ഇ​തോ​ടെ ഈ ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഒ​ന്പ​താ​യി. കേ​സി​ലെ പ്ര​ധാ​ന​പ്ര​തി​ക​ളാ​യ അ​ഞ്ചു​പേ​രെ ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. വി​വ​ര​മ​റി​ഞ്ഞു സാ​ജി​ദ് ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക ഭാ​ഗ​ങ്ങ​ളി​ൽ ഒ​ളി​ച്ചു താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​തോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി​യു​ടെ മു​ന്പാ​കെ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. കേ​സി​ലെ കൊ​ടു​വ​ള്ളി, എ​ട​വ​ണ്ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.