അ​നു​സ്മ​ര​ണം
Monday, July 22, 2019 1:09 AM IST
എ​ട​ക്ക​ര: മു​ൻ വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും എ​ട​ക്ക​ര യ​തീം​ഖാ​ന മു​ൻ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന ക​ള​ത്തി​ങ്ങ​ൽ ഹം​സ ഹാ​ജി​യു​ടെ മൂ​ന്നാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് എ​ട​ക്ക​ര മു​സ്ലിം ഓ​ർ​ഫ​നേ​ജ് ഓ​ൾ​ഡ് സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. ടി.​ബ​ഷീ​ർ ബാ​ഖ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.​പി.​മു​ഹ​മ്മ​ദ് ബാ​ബു അ​ധ്യ​ക്ഷം വ​ഹി​ച്ചു. എ.​അ​ബ്ദു​ല്ല, കാ​രാ​ട​ൻ സു​ലൈ​മാ​ൻ, പാ​ങ്ങി​ൽ അ​ബൂ​ബ​ക്ക​ർ ഹാ​ജി, കെ.​അ​ബ്ദു​ൽ മ​ജീ​ദ്, കാ​ട്ടി അ​ബു, കെ.​നൗ​ഫ​ൽ, മു​ജീ​ബ് എ​ര​ഞ്ഞി​യി​ൽ, തെ​ക്കി​നി ഹം​സ, കെ.​ശ​രീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ജ്ലി​സു​ന്നൂ​ർ ആ​ത്മീ​യ സം​ഗ​മ​വും പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന​യും ന​ട​ത്തി.

വീ​ട് ത​ക​ർ​ന്നു

കാ​ളി​കാ​വ്: ചോ​ക്കാ​ട് ചി​ങ്ക​ക്ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ൽ വീ​ടി​ന് മു​ക​ളി​ലൂ​ടെ മ​രം വീ​ണു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മ​രം വീ​ണ​ത്. വ​യോ​ധി​ക ദ​ന്പ​തി​ക​ളാ​യ കു​റു​ന്പി​യു​ടേ​യും വീ​ര​ന്‍റെ​യും കു​ടി​ലു​ക​ൾ​ക്ക് മു​ക​ളി​ലൂ​ടെ​യാ​ണ് മ​രം വീ​ണ​ത്. കാ​ട്ടി​ൽ നി​ന്ന് വ​ന​വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ച്ച് വീ​ട്ടി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്ന ര​ണ്ട് പേ​രും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.