ന​ഗ​ര​സ​ഭാ സേ​വ​ന​ങ്ങ​ൾ​ക്ക് സ്മാ​ർ​ട്ട് കാ​ർ​ഡ് തയാര്‌
Tuesday, July 23, 2019 1:09 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ന​ഗ​ര​സ​ഭാ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ സ്മാ​ർ​ട്ട് കാ​ർ​ഡ് ത​യാ​റാ​യി.
ന​ഗ​ര​സ​ഭ​യു​ടെ ജീ​വ​നം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ന​ഗ​ര​സ​ഭ​യി​ൽ താ​മ​സി​ക്കു​ന്ന ഓ​രോ കു​ടും​ബ​ത്തി​നും ഓ​രോ സ്മാ​ർ​ട്ട് ല​ഭ്യ​മാ​ക്കു​ന്ന​ത്. ഈ ​സ്മാ​ർ​ട്ട് കാ​ർ​ഡ് ന​ഗ​ര​സ​ഭ​യി​ൽ നി​ന്നാ​വ​ശ്യ​മാ​യ റ​സി​ഡ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റ്, ധ​ന​സ​ഹാ​യ​ങ്ങ​ൾ, പെ​ൻ​ഷ​ൻ​പ​ദ്ധ​തി, സ​ബ്സി​ഡി​ക​ൾ, മാ​ലി​ന്യ​സം​സ്ക​ര​ണം എ​ന്നി​ങ്ങ​നെ​യു​ള്ള എ​ല്ലാ സേ​വ​ന​ങ്ങ​ൾ​ക്കു​മു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡാ​യും ഓ​ണ്‍​ലൈ​ൻ സ​ഹാ​യി​യാ​യും ഉ​പ​യോ​ഗി​ക്കാം.
സ്മാ​ർ​ട്ട് കാ​ർ​ഡി​ൽ മു​ദ്ര​ണം ചെ​യ്ത ക്യു ​ആ​ർ കോ​ഡ് മേ​ലി​ൽ ഈ ​കു​ടും​ബ​ത്തി​ന്‍റെ കോ​ഡ് ആ​യി മാ​റും. ഈ ​കോ​ഡ് സ്കാ​ൻ ചെ​യ്താ​ൽ കു​ടും​ബ​ത്തി​ന്‍റെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ന​ഗ​ര​സ​ഭ​യി​ലെ ല​ഭ്യ​മാ​കും. ഇ​ത് മേ​ൽ​പ്പ​റ​ഞ്ഞ സേ​വ​ന​ങ്ങ​ൾ​ക്ക് വീ​ടു​ക​ളി​ൽ ചെ​ന്ന് അ​ന്വേ​ഷി​ക്കാ​തെ ത​ന്നെ വി​വ​രം നല്‌കാൻ സ​ഹാ​യ​ക​ര​മാ​കും.
സ്മാ​ർ​ട്ട് കാ​ർ​ഡി​ലെ ക്യു​ആ​ർ കോ​ഡ് പ്ര​ത്യേ​കം സ്റ്റി​ക്ക​ർ ആ​ക്കി വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ ചു​വ​രി​ൽ ഒ​ട്ടി​ക്കും. ഇ​തോ​ടൊ​പ്പം ​ ക്യു​ആ​ർ കോ​ഡ് ഉ​പ​യോ​ഗി​ച്ച് സേ​വ​ന​ങ്ങ​ൾ ഓ​ണ്‍​ലൈ​ൻ ആ​ക്കാ​നാ​യി പ്ര​ത്യേ​ക മൊ​ബൈ​ൽ ആ​പ്പും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. മൊ​ബൈ​ൽ ആ​പ്പ് വ​ഴി ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കും. പ്ലാ​സ്റ്റി​ക് പാ​ഴ് വ​സ്തു​മാ​ലി​ന്യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ശേ​ഖ​രി​ക്കു​ന്ന​തി​നും ഈ ​സേ​വ​നം കു​റ്റ​മ​റ്റ​താ​ക്കു​ന്ന​തി​നും ആ​ണ് സ്മാ​ർ​ട്ട് കാ​ർ​ഡും മൊ​ബൈ​ൽ ആ​പ്പും കൂ​ടു​ത​ൽ ഉ​പ​യോ​ഗ​പ്ര​ദ​മാ​കു​ക.
മൊ​ബൈ​ൽ ആ​പ്പി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്കും, കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കും, ജീ​വ​ന​ക്കാ​ർ​ക്കും എ​ല്ലാം പ്ര​ത്യേ​ക ല​വ​ൽ ലോ​ഗി​ൻ സം​വി​ധാ​ന​മു​ണ്ടാ​കും. ​ലോ​ഗി​ൻ വ​ഴി മൊ​ബൈ​ൽ ആ​പ്പ് ഉ​പ​യോ​ഗി​ച്ച് വീ​ട്ടി​ലെ മാ​ലി​ന്യ​ശേ​ഖ​ര​ണം, ആ​യ​തി​ന്‍റെ അ​ള​വ്, മ​റ്റു ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​പ്പെ​ടാം. ന​ഗ​ര​സ​ഭാ സേ​വ​ന​ങ്ങ​ൾ​ക്ക് പു​റ​മെ കു​ടും​ബ​ശ്രീ വ​ഴി ല​ഭ്യ​മാ​കു​ന്ന വി​വി​ധ വ​കു​പ്പു​ക​ളി​ലെ സേ​വ​ന​ങ്ങ​ൾ, ഓ​ട്ടോ ടാ​ക്സി സേ​വ​നം, ലേ​ബ​ർ സേ​വ​ന​ങ്ങ​ൾ, പ​ല​ച​ര​ക്ക് ഭ​ക്ഷ​ണം എ​ന്നി​വ​യു​ടെ ഡോ​ർ ഡെ​ലി​വ​റി എ​ന്നി​വ​ക്കെ​ല്ലാം ഈ ​സ്മാ​ർ​ട്ട് കാ​ർ​ഡും ആ​പ്പും ഉ​പ​യോ​ഗി​ക്കാം.
സ്മാ​ർ​ട്ട് കാ​ർ​ഡി​ന്‍റെ​യും, ഡാ​റ്റാ ശേ​ഖ​ര​ണ ഫോ​റ​ത്തി​ന്‍റെ​യും പ്ര​കാ​ശ​നം സി​നി​മാ​ന​ടി​യും പ​ദ്ധ​തി​യു​ടെ ബ്രാ​ന്‍റ് അം​ബാ​സി​ഡ​റു​മാ​യ എ​ൻ.​പി. നി​ശ​ക്കു ന​ൽ​കി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ നി​ഷി അ​നി​ൽ രാ​ജ് അ​ധ്യ​ക്ഷ​യാ​യി. ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ​ത്ത​ത്ത് ആ​രി​ഫ് സ്വാ​ഗ​ത​വും സൂ​പ്ര​ണ്ട് സി.​പി.​ഷീ​ജ ന​ന്ദി​യും പ​റ​ഞ്ഞു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ര​തി അ​ല്ല​ക്കാ​ട്ടി​ൽ, ശോ​ഭ​ന, കെ.​സി.​മൊ​യ്തീ​ൻ കു​ട്ടി, കി​ഴി​ശേ​രി മു​സ്ത​ഫ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​സ്.​അ​ബ്ദു​ൽ സ​ജീം, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ റ​ഫീ​ഖ്, സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് മ​ല​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു.
വീ​ടു​ക​ളി​ലെ​ത്തു​ന്ന കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ​ത്യ​സ​ന്ധ​വും പൂ​ർ​ണ​വു​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ഭ്യ​ർ​ഥി​ച്ചു. അ​ല്ലാ​ത്ത​പ​ക്ഷം കാ​ർ​ഡ് ഉ​ട​മ​യു​ടെ വി​വ​ര​ങ്ങ​ളി​ൽ തെ​റ്റ് സം​ഭ​വി​ക്കു​മെ​ന്നും ഇ​ത് ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മു​ണ്ടാ​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.