പ്ര​ള​യം: വി​ഭ​വ​ശേ​ഖ​ര​ണം ന​ട​ത്തി
Sunday, August 18, 2019 12:39 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ങ്ക​ട ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ പ്ര​ള​യ​ദു​രി​ത ബാ​ധി​ത​ർ​ക്കാ​യു​ള്ള അ​തി​ജീ​വ​നം വി​ഭ​വ ശേ​ഖ​ര​ണ ക്യാ​ന്പി​ന് വ​ൻ​സ്വീ​കാ​ര്യ​ത ല​ഭി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പു​റ​മെ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​യി ശേ​ഖ​രി​ച്ച പ​ല​വ്യ​ജ്ഞ​ന​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ പാ​ച​ക​പ്പാ​ത്ര​ങ്ങ​ള​ട​ക്ക​മു​ള്ള ഏ​ക​ദേ​ശം ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ നൂ​റു കി​റ്റു​ക​ളാ​ക്കി പോ​ത്തു​ക​ൽ ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ നി​ന്നും വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചു പോ​കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ൽ​കാ​നാ​യി ഏ​ൽ​പ്പി​ച്ചു. ക്യാ​ന്പ് ക​ണ്‍​വീ​ന​ർ കെ.​റ​ജി ഫി​ലി​പ്പ് ഏ​റ്റു​വാ​ങ്ങി.

പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഇ​ബ്രാ​ഹിം ത​യ്യി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​അ​സ്ക​റ​ലി എ​സ്എം​സി ചെ​യ​ർ​മാ​ൻ സി.​അ​ശോ​ക​ൻ വി​ഭ​വ​ശേ​ഖ​ര​ണ സ​മി​തി ക​ണ്‍​വീ​ന​ർ ടി.​അ​ബ്ദു​സ​മ​ദ്, പി.​മു​ഹ​മ്മ​ദ് ഫൈ​സ​ൽ ബാ​ബു, പി.​കു​ഞ്ഞി​മു​ഹ​മ്മ​ദ്, പി. ​ഫ​സീ​ഹു റ​ഹ്മാ​ൻ, പി.​പ്ര​മോ​ദ്, സു​നി​ൽ പേ​ഴും​കാ​ട്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ടി.​രാ​ധാ​കൃ​ഷ്ണ​ൻ, ഇ.​സൈ​ത​ല​വി, പി.​എ.​സ​ലീ​ന, സി.​സ​ജ​ൻ​ദാ​സ്, കെ.​ആ​ർ.​രാ​ജീ​വ്, മോ​ഹ​ന​ൻ മ​ങ്ക​ട സ്റ്റേ​ഷ​നി​ലെ വ​നി​താ എ​സ്ഐ കെ.​കെ.​ഇ​ന്ദി​രാ മ​ണി, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ​സ്.​പ്ര​വീ​ണ്‍, കെ.​ബി​ന്ദു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.