വെ​ള്ളം ക​യ​റി​യ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യ​രു​തെന്ന്
Sunday, August 18, 2019 12:45 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ പ്ര​ള​യ​ത്തി​ൽ വെ​ള്ളം ക​യ​റി​യ റേ​ഷ​ൻ ക​ട​ക​ളി​ലെ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യ​രു​തെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ റേ​ഷ​നി​ംഗ് ഇ​ൻ​സ്പെ​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ​രി​ശോ​ധി​ച്ച് അ​ടി​യ​ന്ത​ര​മാ​യി ന​ശി​പ്പി​ക്കാ​ൻ എ​ല്ലാ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ​മാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.