വി​ദേ​ശമ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍
Monday, August 19, 2019 12:24 AM IST
നാ​ദാ​പു​രം: പ​തി​നൊ​ന്ന് കു​പ്പി (ആറ് ലിറ്റർ) വിദേശമ​ദ്യ​വു​മാ​യി മാ​ന​ന്ത​വാ​ടി കു​ഞ്ഞോ​ം ചി​റ​ക്കം വ​യ​ല്‍ വീ​ട്ടി​ല്‍ മു​കേ​ഷി(28)നെ​ എ​ക്‌​സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ദാ​പു​രം റേ​ഞ്ച് എ​ക്‌​സൈ​സ് സം​ഘം തൊ​ട്ടി​ല്‍​പാ​ലം മൂ​ന്നാം​കൈ​യ്യി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന​ നടത്തുന്നതിനിടെയാണ് ഓ​ട്ടോ​റി​ക്ഷ​യി​ൽ നിന്നു മ​ദ്യം ക​ണ്ടെ​ത്തി​യ​ത്. ഡ്രൈ​വ​റു​ടെ സീ​റ്റി​ന​ടി​യി​ലാ​യിരുന്നു മ​ദ്യം. എ​ക്‌​സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ രാ​മ​ച​ന്ദ്ര​ന്‍ ത​റോ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നടത്തിയ പ​രി​ശോ​ധ​ന​യി​ല്‍ സി​ഇ​ഒ മാ​രാ​യ സി​നീ​ഷ്, അ​നി​രു​ദ്ധ്, എ​ന്‍.​കെ. നി​ഷ, ബി. ​ബ​ബി​ത ഡ്രൈ​വ​ര്‍ പു​ഷ്പ​രാ​ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ക​ഞ്ചാ​വു​മാ​യി
പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: 250 ഗ്രാം ​ക​ഞ്ചാ​വു​മാ​യി അ​ര​ക്കി​ണ​ർ മാ​ട്ടു​മ്മ​ൽ വീ​ട്ടി​ൽ സ​ലീ (39) മിനെ ഫറോക്ക് റേഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​പ്ര​ജി​ത്തും സംഘവും പിടികൂടി. മാ​ത്തോ​ട്ടം മ​ത്സ്യ മാ​ർ​ക്ക​റ്റി​ന്‍റെ സ​മീ​പ​ത്തു നി​ന്നാണ് പ്രതി പിടിയിലായത്. പ്രദേശത്തു വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ക്കുന്നതായ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലായിരുന്നു എക്സൈസിന്‍റെ പരിശോധന.
പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​ പി. ​അ​നി​ൽ​ദ​ത്ത് കു​മാ​ർ , സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് അ​സ്ലം, എ​ൻ.​എ​സ്. സ​ന്ദീ​പ്, വി​പി​ൻ, ധ​നീ​ഷ്കു​മാ​ർ, വി.​എ. മു​ഹ​മ്മ​ദ് അ​സ്ലം, സ​വീ​ഷ് എ​ന്നി​വ​രാണ് പ്രതിയെ പിടികൂടിയ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നത്.