ഏ​റ​നാ​ട്ടി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് കോ​ടി​ക​ളു​ടെ ന​ഷ്ടം
Monday, August 19, 2019 12:24 AM IST
അ​രീ​ക്കോ​ട്: പ്ര​ള​യം ബാ​ധി​ച്ച പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാ​യ ഏ​റ​നാ​ട്ടി​ൽ വ്യാ​പാ​രി​ക​ൾ​ക്ക് ഉ​ണ്ടാ​യ​ത് കോ​ടി​ക​ളു​ടെ ന​ഷ്ടം. പെ​രു​ന്നാ​ൾ,ഓ​ണം വി​പ​ണി​ക​ൾ ല​ക്ഷ്യ​മി​ട്ട് ത​യാ​റാ​ക്കി​യ ക​രു​ത​ൽ ശേ​ഖ​ര​മ​ത്ര​യും വെ​ള്ളം ക​യ​റി ന​ശി​ച്ചു. അ​രീ​ക്കോ​ട്, എ​ട​വ​ണ്ണ, ചാ​ലി​യാ​ർ, കി​ഴു​പ​റ​ന്പ് മേ​ഖ​ല​ക​ളി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് സ​ഹി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ് ന​ഷ്ട​ക്ക​ണ​ക്ക്. ഇ​പ്പോ​ഴും ക​ട​മു​റി​ക​ൾ വൃ​ത്തി​യാ​ക്ക​ൽ തു​ട​രു​ക​യാ​ണ്. ഭീ​മ​മാ​യ ന​ഷ്ടം നി​ക​ത്താ​ൻ ആ​രു സ​ഹാ​യി​ക്കും എ​ന്ന ചോ​ദ്യ​ത്തി​ന് ആ​ർ​ക്കും ഉ​ത്ത​ര​മി​ല്ല. അ​രീ​ക്കോ​ട് ന​ഗ​ര​ത്തി​ൽ മാ​ത്രം 20 കോ​ടി​യോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി അ​രീ​ക്കോ​ട് വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ത്ത് വിം​ഗ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​രീ​ക്കോ​ട് വ്യാ​പാ​രി വ്യ​വ​സാ​യി യൂ​ത്ത് വിം​ങി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം അ​രീ​ക്കോ​ട് ടൗ​ണി​ൽ മാ​ത്രം 110 ക​ട​ക​ളെ പ്ര​ള​യം നേ​രി​ട്ട് ബാ​ധി​ച്ചു. അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​യ​ർ​ന്ന വെ​ള്ളം കെ​ട്ടി​ട​ങ്ങ​ളു​ടെ ര​ണ്ടാം നി​ല​യി​ലേ​ക്കു​വ​രെ ക​യ​റി. സാ​ധ​ന​ങ്ങ​ൾ സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി വെ​ക്കാ​ൻ പോ​ലും ഇ​വ​ർ​ക്ക് സ​മ​യം ല​ഭി​ച്ചി​ല്ല. ന​ഷ്ട​ത്തി​ന്‍റെ പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ ത​ന്നെ വ്യാ​പാ​രി​ക​ളെ കു​ഴ​ക്കു​ക​യാ​ണ്. സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് അ​നു​കൂ​ല ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ആ​ത്മ​ഹ​ത്യ​യ​ല്ലാ​തെ മാ​ർ​ഗ​മി​ല്ലെ​ന്ന സ്ഥി​തി​യി​ലാ​ണ് വ്യാ​പാ​രി​ക​ൾ. തു​ണി​ക്ക​ട​ക​ൾ, ടെ​ക്സ്റ്റൈ​ൽ ഷോ​പ്പു​ക​ൾ,ഹോ​ട്ട​ലു​ക​ൾ,പ​ഴം,പ​ച്ച​ക്ക​റി വി​ൽ​പ​ന ശാ​ല​ക​ൾ തു​ട​ങ്ങി​യ എ​ല്ലാ ത​ര​ത്തി​ൽ പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ലും വ​ലി​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. അ​രീ​ക്കോ​ട്ടെ 110 ക​ട​ക​ളി​ൽ പ​ത്തോ​ളം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് ഇ​ൻ​ഷൂ​റ​ൻ​സ് പ​രി​ര​ക്ഷ​യു​ള്ള​ത്. ഇ​ത് ന​ഷ്ട​ങ്ങ​ളു​ടെ ആ​ഴം കൂ​ട്ടു​ന്നു. ഇ​ൻ​ഷ്വ​റ​ൻ​സ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഒ​രു പ​രി​ധി​വ​രെ ആ​ഘാ​ത​ത്തി​ൽ നി​ന്ന് ക​ര​ക​യ​റാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു.
സ​ർ​ക്കാ​ർ സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണം,ബാ​ങ്ക് ലോ​ണു​ക​ൾ തി​രി​ച്ച​ട​ക്കാ​ൻ സ​മ​യം അ​നു​വ​ദി​ക്ക​ണം,പ​ലി​ശ​യി​ൽ ഇ​ള​വ് അ​നു​വ​ദി​ക്കു​ക, കെ​ട്ടി​ട ഉ​ട​മ​ക​ൾ വാ​ട​ക​യി​ൽ ഇ​ള​വ് അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ന​ട​പ്പാ​യെ​ങ്കി​ൽ മാ​ത്ര​മെ വ്യാ​പാ​രി​ക​ൾ​ക്ക് നി​വ​ർ​ന്നു നി​ൽ​ക്കാ​ൻ സാ​ധി​ക്കൂ. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് അ​രീ​ക്കോ​ട്ടെ വ്യാ​പാ​രി​ക​ൾ പി.​കെ.​ബ​ഷീ​ർ എം​എ​ൽ​എ​യെ സ​മീ​പി​ച്ചു. ഇ​ന്ന് ക​ള​ക്ട​റെ ക​ണ്ട് കാ​ര്യ​ങ്ങ​ൾ ബോ​ധി​പ്പി​ക്കും. അ​തേ സ​മ​യം അ​രീ​ക്കോ​ട്ടെ മൂ​ന്ന് കെ​ട്ടി​ട്ട ഉ​ട​മ​ക​ൾ വാ​ട​ക​യി​ൽ ഇ​ള​വ് വ​രു​ത്താ​ൻ ത​യാ​റാ​യി​ട്ടു​ണ്ട്.
വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ടി.​സി.​മു​ഹ​മ്മ​ദ് ശാ​ഫി, പി.​സു​ൽ​ഫി, ഹം​സ വെ​ള്ളേ​രി, കെ.​പി.​എം.​ഹാ​രി​സ്, രാ​ജു ച​മ​യം, ശ​രീ​ഫ് ജൂ​ട്ട് ആ​ൻ​ഡ് ബൂ​ട്ട്, മു​നീ​ർ ജോ​ളി, ന​സീ​ബ് ഹെ​ന്ന പ​ങ്കെ​ടു​ത്തു.