കാ​രു​ണ്യ​സ്പ​ർ​ശ​വു​മാ​യി എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ
Monday, August 19, 2019 12:26 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ ദു​രി​ത​ക്ക​യ​ത്തി​ലാ​യ നി​ല​ന്പൂ​രി​ൽ സാ​ന്ത്വ​ന​വു​മാ​യി കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ. 500 കു​ടും​ബ​ങ്ങ​ൾ​ക്ക് അ​വ​ശ്യ വ​സ്തു​ക്ക​ൾ എ​ത്തി​ച്ചാ​ണ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ദു​രി​ത ബാ​ധി​ത​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച​ത്. ഒ​ന്നാം ഘ​ട്ട​ത്തി​ൽ ഒ​ന്നേ​കാ​ൽ ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ സ​ഹാ​യ​മാ​ണ് കൈ​മാ​റി​യ​ത്.
മ​ഴ​ക്കെ​ടു​തി​യി​ൽ ന​ഷ്ടം സം​ഭ​വി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് അ​ടു​ത്ത ഘ​ട്ട​ത്തി​ൽ സ​ഹാ​യം ല​ഭ്യ​മാ​ക്കും. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യും പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കും.​സം​സ്ഥാ​ന ട്ര​ഷ​റ​ർ പി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ​യും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി.​ദി​നേ​ഷി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ധി​കൃ​ത​ർ​ക്ക് സാ​ധ​ന സാ​മ​ഗ്രി​ക​ൾ കൈ​മാ​റി. സി.​വി​ഷ്ണു​ദാ​സ്, സു​നി​ൽ കാ​ര​ക്കോ​ട്, കെ.​അ​ബ്ദു​ൾ ഷു​ക്കൂ​ർ, വി.​കെ.​കൃ​ഷ്ണ​പ്ര​സാ​ദ്, കെ.​ഷ​ബീ​റ​ലി, ടി.​ഹ​ബീ​ബ് റ​ഹ്മാ​ൻ, ആ​ശാ ആ​ന​ന്ദ്, കെ.​എം.​ഗോ​വി​ന്ദ​ൻ ന​ന്പൂ​തി​രി, പി.​ഹ​രി​ഹ​ര​ൻ, മോ​ഹ​ന​ൻ പ​ടി​ഞ്ഞാ​റ്റു​മു​റി, പി.​വേ​ലാ​യു​ധ​ൻ, പി.​ഹ​നീ​ഫ, കെ​അ​ബ്ദു​ൾ റ​സാ​ഖ്, എം.​അ​ബ്ദു​ൾ മ​ജീ​ദ്, എം.​എ​സ്.​ഷി​ബു​കു​മാ​ർ, കെ.​വേ​ണു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.