കൈ​ത്താ​ങ്ങുമായി പി​ങ്ക് പോ​ലീ​സ്
Monday, August 19, 2019 12:26 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് പി​ങ്ക്പോ​ലീ​സി​ന്‍റെ കൈ​ത്താ​ങ്ങ്. മൈ​ലാ​ടി സ്വ​ദേ​ശി​നി​യാ​യ ഉ​മൈ​ബാ​നാ​ണ് പോ​ലീ​സ് സ​ഹാ​യ​ത്തി​നെ​ത്തി​യ​ത്. ഹൃ​ദ്രോ​ഗി​യാ​യ ഭ​ർ​ത്താ​വി​ന്‍റെ​യും നാ​ല് മ​ക്ക​ളു​ടെ​യും ഒ​പ്പം ക്യാ​ന്പി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഉ​മൈ​ബാ​ൻ.
ക്യാ​ന്പി​ൽ ശു​ചീ​ക​ര​ണ​ത്തി​നെ​ത്തി​യ ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ക​യും തു​ട​ർ​ന്ന് ക്ല​ബ് പ്ര​സി​ഡ​ന്‍റും എ​ട​വ​ണ്ണ പോ​ലീ​സ് എ​എ​സ്ഐ​യു​മാ​യ കെ.​ബ​ഷീ​ർ ഇ​ക്കാ​ര്യം മേ​ല​ധി​കാ​രി​ക​ളെ​യും ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യെ​യും ധ​രി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ​യും നി​ല​ന്പൂ​ർ സി​ഐ സു​നി​ൽ പു​ളി​ക്ക​ലി​ന്‍റെ​യും നി​ർ​ദേ​ശ​പ്ര​കാ​രം പി​ങ്ക് പ​ട്രോ​ൾ ടീ​മി​ലെ സി​ന്ധു, റ​ജീ​ന എ​ന്നി​വ​രെ​ത്തി ഉ​മൈ​ബാ​നു​വി​നെ​യും ഇ​ള​യ കു​ട്ടി​ക​ളെ​യും കോ​ട്ട​ക്ക​ലി​ലെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പി​താ​വി​നെ​യും മു​തി​ർ​ന്ന കു​ട്ടി​ക​ളെ​യും ബ​ന്ധു​വീ​ട്ടി​ലു​മെ​ത്തി​ച്ചു.
സി​ഡ​ബ്ല്യൂ​സി അം​ഗം ഷീ​ന രാ​ജ​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മു​ജീ​ബ് റ​ഹ്മാ​ൻ, ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ സു​ഹൈ​ൽ മേ​ത്ത​ല​യി​ൽ, ടി.​അ​സി​ൽ, പി.​റ​ഹീം, കെ.​മ​ൻ​സൂ​ർ എ​ന്നി​വ​രും സ​ഹാ​യ​ത്തി​നു​ണ്ടാ​യി​രു​ന്നു.