സൗ​ജ​ന്യ​മാ​യി കു​മ്മാ​യം വി​ത​ര​ണം ചെ​യ്യ​ണമെന്ന്
Tuesday, August 20, 2019 12:11 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തി​ൽ​പ്പെ​ട്ടു കൃ​ഷി ന​ശി​ച്ച ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ നെ​ൽ​ക​ർ​ഷ​ക​ർ​ക്കു സൗ​ജ​ന്യ​മാ​യി കു​മ്മാ​യം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ കൃ​ഷി​ക്ക് ഒ​രു​ക്കി​യി​രു​ന്ന 60 ഹെ​ക്ട​റി​ലും നി​ല​വി​ൽ കൃ​ഷി​യു​ണ്ടാ​യി​രു​ന്ന മൂ​ന്നു ഹെ​ക്ട​റി​ലും പ്ര​ള​യ​ത്തി​ൽ വെ​ള്ളം ക​യ​റി മാ​ലി​ന്യ നി​ക്ഷേ​പ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നു ചാ​ലി​യാ​ർ കൃ​ഷി ഓ​ഫീ​സ​ർ ടി. ​ഉ​മ്മ​ർ​കോ​യ പ​റ​ഞ്ഞു. മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന​തി​നാ​ൽ അ​സി​ഡി​റ്റി വ​ൻ​തോ​തി​ൽ കൂ​ടി​യി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ കു​മ്മാ​യം ഉ​പ​യോ​ഗി​ച്ച് അ​സി​ഡി​റ്റി മാ​റ്റി​യ ശേ​ഷ​മേ കൃ​ഷി ന​ട​ത്താ​ൻ ക​ഴി​യു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ 75 ശ​ത​മാ​നം സ​ബ്സി​ഡി​യി​ൽ കു​മ്മാ​യം ന​ൽ​കി വ​രു​ന്നു​ണ്ട്.
എ​ന്നാ​ൽ പ്ര​ള​യം ബാ​ധി​ച്ച​തോ​ടെ ബാ​ക്കി വ​രു​ന്ന 25 ശ​ത​മാ​നം പ​ണം ന​ൽ​കി വാ​ങ്ങാ​ൻ ക​ർ​ഷ​ക​ർ​ക്ക് ക​ഴി​യി​ല്ലെ​ന്നും അ​തി​നാ​ൽ കു​മ്മാ​യം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വ​കു​പ്പു​ത​ല​ത്തി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കൃ​ഷി ഓ​ഫീ​സ​ർ പ​റ​ഞ്ഞു. കു​മ്മാ​യം സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഇ​ക്കു​റി കൃ​ഷി ന​ട​ത്താ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ക​ർ​ഷ​ക​ർ. പ്ര​ള​യ​ത്തി​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ വ​ര​ന്പു​ക​ൾ വ്യ​പ​ക​മാ​യി ന​ശി​ച്ചി​ട്ടു​ണ്ട്. ഇ​തു തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും കൃ​ഷി ഓ​ഫീ​സ​ർ പ​റ​ഞ്ഞു.