കു​രു​ന്നു​ക​ൾ തു​ക ന​ൽ​കി
Tuesday, August 20, 2019 12:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്കു കു​രു​ന്നു​ക​ളു​ടെ സം​ഭാ​വ​ന ക​ണ്ണം​തൊ​ടി ഫാ​റൂ​ക്കി​ന്‍റെ മ​ക്ക​ൾ ദി​ൽ​ഷ (ആ​റ്), ദി​ൽ​ന (മൂ​ന്ന്) എ​ന്നി​വ​ർ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി സ്വ​രൂ​പി​ച്ച 1200 രൂ​പ​ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് ന​ൽ​കി​.

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്

പെ​രി​ന്ത​ൽ​മ​ണ്ണ: ക​രി​ങ്ക​ല്ല​ത്താ​ണി​യി​ൽ ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചു താ​ഴെ​ക്കോ​ട് ചോ​ല​യി​ൽ ഉ​മ്മ​ർ (48), തി​രൂ​ർ​ക്കാ​ട് സ്കൂ​ട്ടി​യി​ടി​ച്ച് അ​ങ്ങാ​ടി​പ്പു​റം ആ​ലും​കു​ന്ന​ത്ത് ഷാ​നി (39), കു​ന്ന​പ്പ​ള്ളി അ​ടി​വാ​ര​ത്ത് കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു ക​ന്ന​പ്പ​ള്ളി മ​ങ്ക​ട കു​ഴി​യി​ൽ നൗ​ഷാ​ദ് (38), ആ​ന​മ​ങ്ങാ​ട് ക​ക്കാ​ട്ട് വീ​ട്ടി​ൽ ദീ​പു (26), ഭാ​ര്യ അ​തു​ല്യ (19) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.