പ്ര​ള​യത്തിൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നു 8.25 കോ​ടി​യു​ടെ ന​ഷ്ടം; 282745 കോ​ഴി​ക​ൾ ച​ത്തു
Tuesday, August 20, 2019 12:11 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​നു 8.25 കോ​ടി​യു​ടെ നാ​ശ​ന​ഷ്ട​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഉ​രു​ക്ക​ളും കോ​ഴി​ക​ള​ട​ക്കം 283,075 വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ജീ​വ​നു​ക​ളാ​ണ് പ്ര​ള​യ​ത്തി​ൽ ന​ഷ്ട​മാ​യ​ത്. കോ​ഴി​ക​ൾ മാ​ത്രം 282745 എ​ണ്ണ​മാ​ണ് ക​ന​ത്ത മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ലും ന​ഷ്ട​പ്പെ​ട്ട​ത്. 109 പ​ശു​ക്ക​ളും 12 എ​രു​മ​യും 102 ആ​ടും 66 പ​ന്നി​ക​ളും 41 മു​യ​ലു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. കൂ​ടാ​തെ പ​ശു, ആ​ട് എ​ന്നീ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ഉ​ൾ​പ്പെ​ടെ 180 ഷെ​ഡു​ക​ളും ത​ക​ർ​ന്നു. 62 കോ​ഴി​ക്കൂ​ടു​ക​ളും മ​ണ്ണി​ടി​ഞ്ഞും വെ​ള്ളം ക​യ​റി​യും ന​ശി​ച്ചു. ഫാ​മു​ക​ളി​ലെ 320000 കോ​ഴി​മു​ട്ട​ക​ളും പ്ര​ള​യ​ത്തി​ൽ ന​ശി​ച്ചു. 6918 കാ​ലി​ത്തീ​റ്റ ബാ​ഗ് ഒ​ലി​ച്ചു പോ​യി. കൂ​ടാ​തെ ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലെ ഫാ​മു​ക​ളി​ലെ ജ​ന​റേ​റ്റ​റു​ക​ളും പ​ന്പ്സെ​റ്റു​ക​ളും ഇ​ൻ​വെ​ർ​ട്ട​റു​ക​ളും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. മ​ന്പാ​ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​മി​ൽ മാ​ത്രം 4.34 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.
ഫാ​മു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 34965 വൈ​ക്കോ​ൽ കൂ​ന​ക​ളും ന​ശി​ച്ചു. ഉ​രു​ക്കു​ക​ൾ​ക്ക് തീ​റ്റ ഒ​രു​ക്കി​യി​രു​ന്ന ആ​റു ഏ​ക്ക​ർ 27 സെ​ന്‍റ് സ്ഥ​ല​വും വെ​ള്ളം നി​റ​ഞ്ഞു ന​ശി​ച്ചു.
വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ശ​വ​ശ​രീ​ര​ങ്ങ​ൾ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ന​ഗ​ര​സ​ഭ​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​ത്താ​ൽ ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ച്ചു . പ്ര​ള​യ ബാ​ധി​ത​രാ​യ മൃ​ഗ​ങ്ങ​ളു​ടെ അ​ത്യാ​വ​ശ്യ ചി​കി​ത്സ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ​ക്കും കൂ​ടു​ക​ൾ​ക്കു​മാ​യി ര​ണ്ടു ല​ക്ഷം രൂ​പ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഇ​തി​ന​കം അ​നു​വ​ദി​ച്ചു ക​ഴി​ഞ്ഞു.
ഈ ​തു​ക പ്ര​ള​യ​ബാ​ധി​ത​മാ​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മൃ​ഗാ​ശു​പ​ത്രി​യി​ലേ​ക്കു വി​ത​ര​ണം ചെ​യ്തു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും കേ​ര​ള വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യും കൂ​ടി പ്ര​ള​യ ബാ​ധി​ത​രാ​യ ക​ർ​ഷ​ക​ർ​ക്കാ​യി കാ​ലി​ത്തീ​റ്റ​യും ആ​ട്ടി​ൻ തീ​റ്റ​യും ഫോ​ഡ​ർ സ്ലി​പ്പും മു​ട്ട​യും വി​ത​ര​ണം ചെ​യ്തു​വ​രു​ന്നു. ത​മി​ഴ്നാ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ത്തു ട​ണ്‍ ഫീ​ഡും ര​ണ്ട് ട​ണ്‍ മി​ന​റ​ൽ മി​ക്ച്ച​റും കേ​ര​ള ഫീ​ഡ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 1400 ബാ​ഗ് തീ​റ്റ​യും ആ​വ​ശ്യ​മാ​യ 1850 കി​ലോ ധാ​തു​ല​വ​ണ​ങ്ങ​ളും 2950 ഫോ​ഡ​ർ ബ്ലോ​ക്കു​ക​ളും ജി​ല്ല​യി​ൽ ജി​ല്ല​യ​ക്ക് ദു​രി​താ​ശ്വാ​സ സ​ഹാ​യ​മാ​യി ല​ഭി​ച്ച​താ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​റി​യി​ച്ചു. പ്ര​ള​യം ബാ​ധി​ച്ച പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 33 സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ൾ​ക്കാ​യി ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചു വ​രു​ന്നു.