വ്യ​വ​സാ​യ വ​കു​പ്പി​ൽ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി
Tuesday, August 20, 2019 12:13 AM IST
മ​ല​പ്പു​റം: വ്യ​വ​സാ​യ വ​കു​പ്പി​ൽ നി​ന്നു മാ​ർ​ജി​ൻ മ​ണി വാ​യ്പ എ​ടു​ത്ത ചെ​റു​കി​ട വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ൾ​ക്ക് ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി. വ്യ​വ​സാ​യ വ​കു​പ്പ് മു​ഖേ​ന എ​ടു​ത്ത മാ​ർ​ജി​ൻ മ​ണി വാ​യ്പാ കു​ടി​ശി​ക അ​ട​ച്ചു തീ​ർ​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന വ്യ​വ​സാ​യ സം​രം​ഭ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് പു​തി​യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.
മൂ​ന്നു മാ​സ​മാ​ണ് കാ​ലാ​വ​ധി.സ്ഥാ​പ​ന​വും സ്ഥാ​പ​ന​ത്തി​ന്‍റെ ആ​സ്തി​ക​ളും പൂ​ർ​ണ​മാ​യി ന​ഷ്ട​പ്പെ​ട്ട​തും സ്ഥാ​പ​ന ഉ​ട​മ മ​ര​ണ​പ്പെ​ട്ട​തു​മാ​യ കേ​സു​ക​ളി​ൽ സ്ഥാ​പ​ന​ത്തി​ന്‍റെ വാ​യ്പ പൂ​ർ​ണ​മാ​യി എ​ഴു​തി​ത​ള്ളു​ന്ന​താ​ണ്. നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തോ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തോ മാ​ർ​ജി​ൻ മ​ണി വാ​യ്പാ കു​ടി​ശി​ക​യാ​യി​ട്ടു​ള്ള​തോ, റ​വ​ന്യൂ റി​ക്ക​വ​റി ശി​പാ​ർ​ശ ചെ​യ്ത​തോ ആ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ല​വി​ലു​ള്ള കു​ടി​ശി​ക​യി​ൽ പി​ഴ പ​ലി​ശ പൂ​ർ​ണ​മാ​യും പ​ലി​ശ​യു​ടെ 50 ശ​ത​മാ​ന​വും ഒ​ഴി​വാ​ക്കി 50 ശ​ത​മാ​നം പ​ലി​ശ​യും മു​ത​ലും അ​ട​വാ​ക്കി തീ​ർ​പ്പാ​ക്കാ​വു​ന്ന​താ​ണ്.
കൂ​ടാ​തെ വാ​യ്പ അ​നു​വ​ദി​ച്ച തി​യ​തി മു​ത​ൽ പ​ലി​ശ ആ​റു ശ​ത​മാ​ന​ത്തി​ൽ നി​ജ​പ്പെ​ടു​ത്തി അ​ട​വാ​ക്കി​യ തു​ക കു​റ​വ് ചെ​യ്ത ബാ​ക്കി തു​ക അ​ട​വാ​ക്കി​യാ​ൽ മ​തി​യാ​കും. ഇ​പ്ര​കാ​രം ക​ണ​ക്കാ​ക്കു​ന്ന പ​ലി​ശ മു​ത​ൽ തു​ക​യെ​ക്കാ​ൾ അ​ധി​ക​രി​ക്കു​ന്ന പ​ക്ഷം മു​ത​ൽ തു​ക​യ്ക്ക് തു​ല്യ​മാ​യി പ​ലി​ശ നി​ജ​പ്പെ​ടു​ത്തും. പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​നാ​യി കു​ടി​ശി​ക​യു​ള്ള മു​ഴു​വ​ൻ യൂ​ണി​റ്റു​ക​ളും ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​നം സം​ബ​ന്ധി​ച്ചു​ള്ള രേ​ഖ​ക​ൾ സ​ഹി​തം അ​പേ​ക്ഷ താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സി​ലോ, വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​റു​ടെ മു​ഖേ​ന​യോ, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ലോ ന​ൽ​ക​ണം. ഫോ​ണ്‍: 0483 2737405, 9745146020.