ദു​രി​താ​ശ്വാ​സ നി​ധി: മോ​തി​രം കൈ​മാ​റി
Tuesday, August 20, 2019 12:13 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വി​വാ​ഹ വേ​ദി​യി​ൽ വച്ച് വ​ധു​വ​രന്മാ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് മോ​തി​രം കൈ​മാ​റി. പ​ടി​ഞ്ഞാ​റ്റും​മു​റി​ലെ പാ​ല​പ​റ​ന്പി​ൽ ന​വീ​ൻ -നി​ത ദ​ന്പ​തി​ക​ളാ​ണ് മോ​തി​രം കൈ​മാ​റി​യ​ത്. കൂ​ട്ടി​ല​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഹ്റാ​ബി മോ​തി​രം ഏ​റ്റു​വാ​ങ്ങി.സി​പി​എം മ​ങ്ക​ട ഏ​രി​യാ സെ​ന്‍റ​ർ അം​ഗം മോ​ഹ​ന​ൻ പു​ളി​ക്ക​ൽ, വാ​ർ​ഡ് മെ​ന്പ​ർ സി.​എ​ച്ച്.​സ​ലീം, ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ഷ്, ട്ര​ഷ​റ​ർ ജി​ജി മോ​ഹ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.