ക്യാ​ന്പി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി ഉ​റ​ങ്ങാ​ൻ കി​ട​ന്ന പ​ത്തു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു
Tuesday, August 20, 2019 10:00 PM IST
എ​ട​ക്ക​ര: ക്യാ​ന്പി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി ഉ​റ​ങ്ങാ​ൻ കി​ട​ന്ന പ​ത്തു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ചു​ങ്ക​ത്ത​റ കൈ​പ്പി​നി അ​ന്പ​ല​പൊ​യി​ലി​ലെ പാ​ല​ശേ​രി മ​ഠം ഗി​രീ​ഷ്കു​മാ​ർ-​ര​ഞ്ജി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ആ​ദ​ർ​ശാ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ക്യാ​ന്പി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഗി​രീ​ഷി​ന്‍റെ കു​ടും​ബം തി​ങ്ക​ളാ​ഴ്ച​യാ​ണ് വീ​ട് വൃ​ത്തി​യാ​ക്കി മ​ട​ങ്ങി​യ​ത്.

ഉ​റ​ങ്ങാ​ൻ കി​ട​ന്ന​യു​ട​നെ ക​ടു​ത്ത ത​ല​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യെ നി​ല​ന്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ കൈ​പ്പി​നി പാ​ലം ത​ക​ർ​ന്ന​തി​നാ​ൽ പ​ന്ത്ര​ണ്ട് കി​ലോ​മീ​റ്റ​ർ അ​ധി​കം സ​ഞ്ച​രി​ച്ചാ​ണ് ആ​ശു​പ​ത്രി​യി​ല​ത്തെി​ക്കാ​നാ​യ​ത്. അ​ൽ​പം കൂ​ടി നേ​ര​ത്തെ എ​ത്തി​ച്ചി​രു​ന്നെ​ങ്കി​ൽ ഒ​രു​പ​ക്ഷേ ജീ​വ​ൻ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ​യും അ​ഭി​പ്രാ​യം. പ്ര​ഷ​ർ കൂ​ടി ഞെ​ര​ന്പ് പൊ​ട്ടി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പോ​ലീ​സ് സ​ർ​ജ​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം പൂ​ർ​ത്തി​യാ​ക്കി ഇ​ന്ന​ലെ മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. സ​ഹോ​ദ​രി: ആ​രാ​ദ്യ.