സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ കൂ​ടു​ത​ൽ പേ​ർ
Wednesday, August 21, 2019 12:26 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തിൽ വീ​ട് ന​ഷ്ട​മാ​യ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കാൻ കൂ​ടു​ത​ൽ ആ​ളു​ക​ൾ രം​ഗ​ത്ത് വ​ന്നു. ഇ​തു​വ​രെ പ​ത്ത് ഏ​ക്ക​ർ സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കാൻ സ​മ്മ​തം അ​റി​യി​ച്ചി​ട്ടു​ണ്ട്.
പു​ന​ര​ധി​വാ​സ​ത്തി​ന് വേ​ണ്ടി പ്ര​ത്യേ​ക​ം രൂ​പീ​ക​രി​ച്ച നി​ല​ന്പൂ​ർ റീ​ബി​ൽ​ഡ് ക​മ്മ​ിറ്റി ര​ക്ഷാ​ധി​കാ​രി പി.​വി.​അ​ബ്ദു​ൽ വ​ഹാ​ബ് എംപി, ചെ​യ​ർ​മാ​ൻ പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ എ​ന്നി​വ​രെ നേ​രി​ൽ​ക​ണ്ടാ​ണ് കൂ​ടു​ത​ൽ പേ​ർ ഭൂ​മി വാ​ഗ്ദാ​ന​ം നടത്തിയ​ത്. ഇ​ന്ന​ലെ ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​ക്, പി.​വി അ​ൻ​വ​ർ എം​എ​ൽ​എ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പോ​ത്തു​ക​ൽ ബ​സ് സ്റ്റാ​ൻഡ് കോംപ്ലക്സ് ഉ​ട​മ ര​ണ്ട് ഏ​ക്ക​ർ സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു.
നി​ല​ന്പൂ​ർ ടൗ​ണി​ന് സ​മീ​പം ര​ണ്ടു ഏ​ക്ക​ർ സ്ഥ​ലം ന​ൽ​കാ​ൻ ഒ​രു വ്യ​ക്തി സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​താ​യി ക​ള​ക്ട​ർ പ​റ​ഞ്ഞു. കൂ​ടു​ത​ൽ പേ​ർ സ്ഥ​ല​ം ന​ൽ​കിയാൽ പു​ന​ര​ധി​വാ​സം വേ​ഗ​ത്തി​ൽ സാ​ധ്യ​മാ​ക്കും. ഭൂ​മി ല​ഭ്യ​മാ​ക്കി​യാ​ൽ വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​മെ​ന്ന് നിരവധി സം​ഘ​ട​ന​ക​ൾ വാ​ഗ്ദാ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

രണ്ടേക്കർ ഭൂമി നൽകി പ്ര​വാ​സി
നി​ല​ന്പൂ​ർ: പോ​ത്തു​ക​ല്ലി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ട് ന​ഷ്ട​മാ​യ​വ​ർ​ക്ക് വീ​ട് വയ്ക്കാൻ ര​ണ്ട് ഏ​ക്ക​ർ ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ൽ​കി പ്ര​വാ​സി മ​ല​യാ​ളി. കോ​ട്ട​ക്ക​ൽ ഈ​സ്റ്റ് ഇ​ല്ലൂ​രി​ലെ കേ​ള​പ്പ​ടി​ക്ക​ൽ ഇ​ബ്രാ​ഹിമാ​ണ് കൈ​പ്പി​നി​യി​ലും മു​ണ്ടേ​രി​യി​ലു​മു​ള്ള ത​ന്‍റെ സ്ഥ​ല​ത്തുനി​ന്നും ഒ​രു ഏ​ക്ക​ർ വീ​തം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. പി.​വി അ​ബ്ദു​ൽ വ​ഹാ​ബ് എം​പി​യെ ക​ണ്ട് ഇക്കാര്യം അ​റി​യി​ച്ചു.
തു​ട​ർ​ന്ന് പി.​വി അ​ൻ​വ​ർ എം​എ​ൽ​എ​യ്ക്ക് ഒ​താ​യി​ലെ വീ​ട്ടി​ലെ​ത്തി സ​മ്മ​ത​പ​ത്രം കൈ​മാ​റി. 42 വ​ർ​ഷ​മാ​യി ഷാ​ർ​ജ​യി​ൽ ബി​സി​ന​സ് ചെ​യ്യു​ക​യാ​ണ് ഇ​ബ്രാ​ഹിം.

വാ​ട​ക​വീ​ടു​ക​ൾ​ക്കാ​യി നെ​ട്ടോ​ട്ടം
എ​ട​ക്ക​ര: പ്ര​ള​യ​ദു​ര​ന്ത​ത്തെ​ത്തു​ട​ർ​ന്ന് വാ​ട​ക​വീ​ടു​ക​ൾ​ക്കാ​യി നെ​ട്ടോ​ട്ടം. പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ക​വ​ള​പ്പാ​റ മു​ത്ത​പ്പ​ൻ​കു​ന്നി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ, പ്ര​ള​യ​ക്കെ​ടു​തി എ​ന്നി​വ​യെ​ത്തു​ട​ർ​ന്നാ​ണ് സു​ര​ക്ഷ​ിത​മാ​യ വാ​ട​ക വീ​ടു​ക​ൾ തേ​ടി ജ​ന​ം പ​ര​ക്കം പാ​യു​ന്ന​ത്. വീ​ണ്ടും ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ക​വ​ള​പ്പാ​റ വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്ന് മി​ക്ക വീ​ടു​ക​ളി​ൽ നി​ന്നും ആ​ളു​ക​ൾ മാ​റി​പ്പോ​യി​ട്ടു​ണ്ട്.
ക്യാ​ന്പു​ക​ളി​ലും, ബ​ന്ധു​വീ​ടു​ക​ളി​ലും അ​ഭ​യം തേ​ടി​യി​രു​ന്ന​വ​ർ വാ​ട​ക വീ​ടു​ക​ൾ​ക്കും ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ​ക്കു​മാ​യി തെരച്ചിൽ തു​ട​രു​ക​യാ​ണ്. വ​ൻ അ​ഡ്വാ​ൻ​സും വാ​ട​ക​യു​മാ​ണ് ഉ​ട​മ​ക​ൾ ഇ​പ്പോ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
കു​ടും​ബ​ത്തി​ൽ കൂ​ടു​ത​ൽ അം​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ വീ​ടു​ക​ളാ​ണ് തെര​യു​ന്ന​ത്. എ​ന്നാ​ൽ വാ​ട​ക വീ​ടു​ക​ൾ കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. നാ​ലാ​യി​രം മു​ത​ൽ മു​ക​ളി​ലോ​ട്ടാ​ണ് അ​ത്യാ​വ​ശ്യ സൗ​ക​ര്യങ്ങ​ൾ ഉ​ള്ള കെ​ട്ടി​ട​ങ്ങ​ൾ​ക്ക് വാ​ട​ക.

കർമനിരതരായി കൗ​ണ്‍​സ​ലർമാർ
എ​ട​ക്ക​ര: ദു​ര​ന്ത​ത്തി​നി​ര​ക​ളാ​യ കു​ട്ടി​ക​ളെ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്ന് മു​ക്ത​രാ​ക്കു​ന്ന​തി​ന് റി​ക്രി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി കൗ​ണ്‍​സി​ലർമാർ. വ​നി​താ ശി​ശു​വി​ക​സ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് കൗ​ണ്‍​സ​ലിം​ഗ് ന​ട​ക്കു​ന്ന​ത്.
ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ കൗ​ണ്‍​സി​ലി​ലെ അ​ഞ്ച് സ്കൂ​ൾ കൗ​ണ്‍​സി​ല​ർ​മാ​രാ​ണ് ആ​റ് ദി​വ​സ​മാ​യി ദ​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ കു​ട്ടി​ക​ൾ​ക്കൊ​പ്പം കർമനിരതരായത്. പ​തി​നെ​ട്ട് വ​യ​സി​ൽ താ​ഴ​യു​ള്ള മു​പ്പ​തോ​ളം പേരാണ് ഉ​റ്റ​വ​രും ഉ​ട​യ​വ​രും ന​ഷ്ട​പ്പെ​ട്ട് ഭൂ​ദാ​നം സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ ക്യാ​ന്പി​ലു​ള്ള​ത്. ഗ്രൂ​പ്പ് തെ​റാ​പ്പി, പ്ലേ​യിം​ഗ് തെ​റാ​പ്പി, ഇ​മോ​ഷ​ണ​ൽ സ​പ്പോ​ർ​ട്ട്, കൗ​ണ്‍​സലിം​ഗ്, വ്യ​ക്ത​ിഗ​ത കൗ​ണ്‍​സ​ലിം​ഗ് എ​ന്നി​വ​യാ​ണ് ചെയ്യുന്നതെന്നും നല്ല പ്രതികരണമുണ്ടെന്നും സം​ഘാ​ംഗങ്ങളാ​യ ധ​ന്യ, ബീ​ന, മ​ജു​ഷ്, ദീ​പ്തി, സഹ്‌ല എ​ന്നി​വ​ർ പ​റ​ഞ്ഞു.

നാ​ശ​ന​ഷ്ട​ം അ​റി​യി​ക്ക​ണം
മ​ല​പ്പു​റം: ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ർ​ഡി​ന്‍റെ കീ​ഴി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത സൊ​സൈ​റ്റി​ക​ളി​ലോ ബോ​ർ​ഡി​ന്‍റെ വാ​യ്പ പ​ദ്ധ​തി​ക​ളാ​യ പി​എം​ഇ​ജി​പി, എ​ന്‍റെ ഗ്രാ​മം, പാ​റ്റേ​ണ്‍, സി​ബി​സി എ​ന്നി​വ പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രാ​മ​വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ളി​ലോ പ്ര​ള​യം മൂ​ലം നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ വി​ശ​ദാം​ശ​ങ്ങ​ൾ മൂ​ന്നു ദി​വ​സ​ത്തി​നകം കോ​ട്ട​പ്പ​ടി​യി​ലു​ള്ള ജി​ല്ലാ ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ഓ​ഫീ​സി​ൽ അ​റി​യി​ക്ക​ണം. ഫോ​ണ്‍: 0483 2734807.