പാ​താ​റി​ൽ താ​ത്കാ​ലി​ക റോഡ്
Thursday, August 22, 2019 12:18 AM IST
എ​ട​ക്ക​ര: ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​ലി​ച്ചു​പോ​യ പാ​താ​ർ അ​ങ്ങാ​ടി​യി​ലെ ഇ​ഴു​ക​ത്തോ​ടി​നു കു​റു​കെ താ​ത്​കാ​ലി​ക പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ച്ച് എം​എ​ൽ​എ വാ​ക്കു പാ​ലി​ച്ചു. ര​ണ്ടു ദി​വ​സം മു​ന്പ് വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലെ പ്ര​ധാ​ന ആ​വ​ശ്യ​മാ​യി​രു​ന്നു ഭൂ​ദാ​നം- പാ​താ​ർ-​അ​ക​ന്പാ​ടം റോ​ഡി​ലെ ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ക്ക​ണ​മെ​ന്ന​ത്.

പാ​ല​ത്തി​ന​ടി​യി​ലും വ​ശ​ങ്ങ​ളി​ലും കൂ​റ്റ​ൻ പാ​റ​ക​ളും മ​ര​ങ്ങ​ളും വ​ന്ന​ടി​ഞ്ഞ് കി​ട​ക്കു​ക​യാ​യി​രു​ന്ന ഇ​വി​ടെ കാ​ൽ​ന​ട പോ​ലും ദു​ഷ്ക​ര​മാ​യി​രു​ന്നു.

നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തി​നു ഉ​ട​ൻ പ​രി​ഹാ​രം കാ​ണു​മെ​ന്നു യോ​ഗ​ത്തി​ൽ പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ ഉ​റ​പ്പു ന​ൽ​കു​ക​യും തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ പാ​ല​ത്തി​ന​ടി​യി​ലെ​യും വ​ശ​ങ്ങ​ളി​ലെ​യും പാ​റ​ക​ളും മ​ര​ങ്ങ​ളും മാ​റ്റി നീ​രൊ​ഴു​ക്ക് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി. ക്വാ​റി വേ​സ്റ്റ് ഉ​പ​യോ​ഗി​ച്ച് റോ​ഡ് താ​ത്കാ​ലി​ക​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ക​യും ചെ​യ്താ​ണ് എം​എ​ൽ​എ മ​ട​ങ്ങി​യ​ത്.