ശു​ചീ​ക​ര​ണ​വു​മാ​യി തി​രു​വ​ന​ന്ത​പു​രം ആ​സൂ​ത്ര​ണ സ​മി​തി
Thursday, August 22, 2019 12:18 AM IST
മ​ല​പ്പു​റം: തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ത്തു​ക​ല്ല് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ശു​ചീ​ക​ര​ണം. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ലാ​നി​ംഗ് ഓ​ഫീ​സ​റും സ്റ്റേ​റ്റ് റി​സോ​ഴ്സ് ഗ്രൂ​പ്പ് ക​ണ്‍​വീ​ന​റു​മാ​യ വി.​എ​സ് ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 150 ലേ​റെ പേ​രാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ, ജീ​വ​ന​ക്കാ​ർ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ താ​ഴെ​പ്പെ​ട്ടി എ​ന്ന സ്ഥ​ല​ത്ത് മ​ണ്ണു ക​യ​റി​യ 17 വീ​ടു​ക​ളും കി​ണ​റും വൃ​ത്തി​യാ​ക്കി.

ചേ​രി​യം​മ​ല: വി​ദ​ഗ്ധ സം​ഘം ഇ​ന്നെ​ത്തും

മ​ങ്ക​ട: ചേ​രി​യം മ​ല​യി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ സം​ബ​ന്ധി​ച്ച പ​ഠ​നം ന​ട​ത്തു​ന്ന​തി​നാ​യി വി​ദ​ഗ്ധ സം​ഘം ഇ​ന്നു മ​ങ്ക​ട​യി​ലെ​ത്തും. ജി​ല്ല​യി​ലു​ണ്ടാ​യ വ​ൻ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യാ​ണ് വി​ശ​ദ​മാ​യ പ​ഠ​ന​ത്തി​നു ത​യാ​റെ​ടു​ക്കു​ന്ന​ത്.