ഖ​ന​ന നി​രോ​ധ​നം തു​ട​രും
Thursday, August 22, 2019 12:20 AM IST
മ​ല​പ്പു​റം: ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലും കാ​ര​ണം ജി​ല്ല​യിലുണ്ടാ​യ മ​ര​ണ​ങ്ങ​ളു​ടെ​യും നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ ഖ​ന​ന നി​രോ​ധ​നം ക​ർ​ശ​ന​മാ​യി തു​ട​രും.
അ​ന​ധി​കൃ​ത​മാ​യി ക്വാ​റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചാ​ൽ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ പ്ര​കാ​രം കേ​സെ​ടു​ക്കാ​നും തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും വ്യ​വ​സ്ഥ​യു​ണ്ട്. ശ​ക്ത​മാ​യ ഈ ​നി​യ​മ​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ ജി​ല്ല​യി​ൽ നി​രോ​ധ​നം തു​ട​രാ​നാ​ണ് നി​ല​വി​ലെ തീ​രു​മാ​നം. ക​ന​ത്ത മ​ഴ​യെ തു​ട​ർന്ന് ദു​ര​ന്ത സാ​ധ്യ​ത ഒ​ഴി​വാ​ക്കാൻ കെ​ട്ടി​ട നി​ർ​മ​ാണത്തിന് മ​ണ്ണു നീ​ക്കം ചെ​യ്യു​ന്ന​തു ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ​വി​ധ ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​രോ​ധി​ച്ചാ​ണ് ദു​ര​ന്ത നി​വാ​ര അ​ഥോ​റി​റ്റി ഉ​ത്ത​ര​വി​റ​ക്കി​യ​ത്. മ​ഴ കു​റ​ഞ്ഞ​തി​നാ​ൽ മ​റ്റു ജി​ല്ല​ക​ളി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ള​വു ന​ൽ​കി​യെ​ങ്കി​ലും മ​ല​പ്പു​റം ജി​ല്ല​യി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് നി​രോ​ധ​നം തു​ട​രു​ക​യാ​ണ്.
കൊ​ണ്ടോ​ട്ടി, ഏ​റ​നാ​ട്, നി​ല​ന്പൂ​ർ താ​ലൂ​ക്കു​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ക്വാ​റി​ക​ളു​ള്ള​ത്. ചെ​ങ്ക​ൽ, ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ​ക്കു പു​റ​മെ ക്ര​ഷ​ർ യൂ​ണി​റ്റു​ക​ളു​മു​ണ്ട്. ഈ ​മേ​ഖ​ക​ല​ളി​ൽ ത​ന്നെ​യാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ക​യും മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്ത​ത്. നി​ല​ന്പൂ​ർ ക​വ​ള​പ്പാ​റ​യി​ൽ എ​ല്ലാ​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​വും നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഇ​ത്ത​രം സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഖ​ന​ന നി​രോ​ധ​നം ജി​ല്ല​യി​ൽ ക​ർ​ശ​ന​മാ​യി തു​ട​രു​ന്ന​ത്.