പു​ന​ർ​നി​ർ​മാ​ണം: നി​ല​ന്പൂരിൽ യോ​ഗം ചേ​ർ​ന്നു
Thursday, August 22, 2019 12:20 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ പ്ര​ള​യാ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു യോ​ഗം ചേ​ർ​ന്നു. വീ​ടു ത​ക​ർ​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു മു​ൻ​ഗ​ണ ന​ൽ​ക​ണ​മെ​ന്ന മു​ൻ തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി സ​മൂ​ഹ​ത്തി​ലെ നാ​നാ​തു​റ​ക​ളി​ൽ​പെ​ട്ട​വ​രു​ടെ യോ​ഗ​മാ​ണ് വി​ളി​ച്ച​ത്. ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ 200 ഓ​ളം വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും 300ല​ധി​കം വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട്.
ഇ​വ​രെ എ​ത്ര​യും പെ​ട്ടെ​ന്ന് പു​ന​ര​ധി​വ​സി​പ്പി​ക്കു​ക​യെ​ന്ന​തി​നാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന. വി​വി​ധ സാ​മൂ​ഹി​ക, മ​ത, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​ൻ ത​യാ​റാ​യി​ട്ടു​ണ്ട്. കി​ഴി​ശേ​രി സ​ല​ഫി മ​സ്ജി​ദ്, കി​ഴി​ശേ​രി ക്ര​സ​ന്‍റ് സ്കൂ​ൾ, ജെ​സി​ഐ, ച​ന്ത​ക്കു​ന്ന് മ​ർ​ക്ക​സ്, ജ​മാ​അ​ത്തെ ഇ​സ്ലാ​മി, നി​ല​ന്പൂ​ർ വാ​ട്ട​സ് ആ​പ്പ്് കൂ​ട്ടാ​യ്മ എ​ന്നി​വ​ർ ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ വി​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കാ​മെ​ന്നു യോ​ഗ​ത്തി​ൽ ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.
അ​ർ​ബ​ൻ ബാ​ങ്ക് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ, ല​യ​ണ്‍​സ് ക്ല​ബ്, റെ​ഡ് ക്രോ​സ് എ​ന്നീ സം​ഘ​ട​ന​ക​ൾ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു സ​ഹാ​യ​ങ്ങ​ൾ കൈ​മാ​റാ​നും ത​യാ​റാ​യി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ന​ഗ​ര​സ​ഭാ മി​നി ടൗ​ണ്‍​ഹാ​ളി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ദ​മി​നി ഗോ​പി​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു യോ​ഗം.
പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​ർ, രാ​ഷ്ടീ​യ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ വി.​എ ക​രീം, ടി. ​ഹ​രി​ദാ​സ​ൻ, സി​മാ​ട​ൻ സ​മ​ദ്, ടി.​കെ. അ​ശോ​ക് കു​മാ​ർ, റ​ഫീ​ഖ്, വി​വി​ധ മ​ത സം​ഘ​ട​ന നേ​താ​ക്ക​ൾ, വ്യാ​പാ​രി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, ല​യ​ണ്‍​സ് ക്ല​ബ്, റെ​ഡ്ക്രോ​സ്, ജെ​സി​ഐ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.