ദു​രി​തമേഖലയിൽ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളു​മാ​യി കു​ടും​ബ​ശ്രീ
Thursday, August 22, 2019 12:21 AM IST
എ​ട​ക്ക​ര: പ്ര​ള​യ​ദു​രി​ത​ത്തി​ൽ ക​ഴി​യു​ന്ന ജ​ന​ങ്ങ​ൾ​ക്കു വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളു​മാ​യി അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ ചു​ങ്ക​ത്ത​റ​യി​ല​ത്തെി. അ​മ​ര​ന്പ​ലം സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​യ ശ​ശി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​ത്തി​ച്ച വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ചു​ങ്ക​ത്ത​റ സി​ഡി​എ​സ് അ​ധ്യ​ക്ഷ പി.​എ​സ്. ലേ​ഖ​യ്ക്ക് കൈ​മാ​റി. അ​മ​ര​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​നീ​ഷ ക​ട​വ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി. ഹം​സ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, സി​ഡി​എ​സ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​ത്തെ ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ്വ​പ്ന, സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളും കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ വ​ല​യു​ന്ന ജ​ന​ത​ക്ക് കൈ​ത്താ​ങ്ങാ​യെ​ത്തി​യ പ്ര​വ​ർ​ത്ത​ക​രെ സം​ഘം ന​ന്ദി അ​റി​യി​ച്ചു. ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റി​യാ​സ് ചു​ങ്ക​ത്ത​റ, മി​നി​മോ​ൾ അ​നി​ൽ​കു​മാ​ർ, സു​ധീ​ർ പു​ന്ന​പ്പാ​ല, ഷൗ​ക്ക​ത്ത് കോ​ഴി​ക്കോ​ട​ൻ എ​ന്നി​വ​രും സി​ഡി​എ​സ് അം​ഗ​ങ്ങ​ളും സം​ബ​ന്ധി​ച്ചു.