ഉ​ർ​ദു അ​ക്കഡേമി​ക് കോം​പ്ല​ക്സ് സ​മ്മേ​ള​നം
Thursday, August 22, 2019 12:21 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ:​അ​ധ്യാ​പ​ക​ർ ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളാ​യ സ്ഥി​തി​സ​മ​ത്വ​ത്തി​ന്‍റെ​യും മ​തേ​ത​ര​ത്വ​ത്തി​ന്‍റെ​യും കാ​വ​ൽ​ഭ​ട​ൻ​മാ​രാ​യി മാ​റ​ണ​മെ​ന്നും സ​മ​കാ​ലി​ക ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം മൂ​ല്യ​ങ്ങ​ൾ പു​തു​ത​ല​മു​റ​യി​ൽ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ പ്ര​ധാ​ന ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും പെ​രി​ന്ത​ൽ​മ​ണ്ണ, മ​ങ്ക​ട ഉ​പ​ജി​ല്ലാ ഉ​ർ​ദു അ​ക്കാ​ഡ​മി​ക് കോം​പ്ല​ക്സ് യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പെ​രി​ന്ത​ൽ​മ​ണ്ണ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സി​റാ​ജു​ദീ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
മ​ല​പ്പു​റം ഐ​എ​ഇ സ​ഫി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ലി​ക്ക​ട്ട്് സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റം​ഗം ഉ​സ്മാ​ൻ താ​മ​ര​ത്ത് വി​ഷ​യ​മ​വ​ത​രി​പ്പി​ച്ചു. വി​ദ്യാ​ഭ്യാ​സം ന​വീ​ന ചി​ന്ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ സെ​മി​നാ​റി​ൽ എ​ൻ. ബ​ഷീ​ർ, ഡോ.​ഷം​സു​ദീ​ൻ തി​രൂ​ർ​ക്കാ​ട്, നൗ​ഷാ​ദ് റ​ഹ്മാ​നി, അ​നീ​സ് സി. ​മ​ണ്ണാ​ർ​ക്കാ​ട് എ​ന്നി​വ​രും ഭാ​ഷാ ബോ​ധ​നം, ആ​ധു​നി​ക സാ​ധ്യ​ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ സാ​ജി​ദ് മൊ​ക്ക​ൻ, ടി. ​അ​ബ്ദു​ൾ​റ​ഷീ​ദ്, അ​ബ്ദു​ന്നൂ​ർ, സൈ​ഫു​ന്നി​സ, അ​ബ്ദു​ൾ ജ​ലീ​ൽ എ​ന്നി​വ​രും പ്ര​ഭാ​ഷ​ണം ന​ട​ത്തി.