ആ​സാം സ്വ​ദേ​ശി​ക​ളാ​യ കു​രു​ന്നു​ക​ൾ​ക്ക് പ​ഠ​ന​മൊ​രു​ക്കി ത​രി​ശ് ജി​എ​ൽ​പി സ്കൂ​ൾ
Friday, August 23, 2019 12:24 AM IST
ക​രു​വാ​ര​ക്കുണ്ട്: ആ​സാം സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കി ക​രു​വാ​ര​ക്കു​ണ്ട് ത​രി​ശ് ജി​എ​ൽ​പി സ്കൂ​ൾ. ഗു​വാ​ഹ​ത്തി​യി​ലെ ഇ​ല്യാ​സ്-​ഫ​രീ​ദ ദ​ന്പ​തി​ക​ളു​ടെ മൂ​ന്ന് ആ​ണ്‍​മ​ക്ക​ളാ​ണ് ഇ​നി ത​രി​ശ് ജി​എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​വു​ക . ഒ​ന്നാം ക്ലാ​സി​ൽ പ്ര​വേ​ശ​നം നേ​ടി​യ ഇ​വ​ർ​ക്ക് അ​ധ്യാ​പ​ക​രു​ടെയും വി​ദ്യാ​ർ​ഥി​ക​ളു​ം സ്വീ​ക​ര​ണ​മൊ​രു​ക്കി. ആ​സാ​മി​ലെ ഗു​വാ​ഹ​ത്തി​യി​ൽ നി​ന്നും ക​രു​വാ​ര​ക്കു​ണ്ട് ക​ൽ​ക്കു​ണ്ടി​ലേ​ക്ക് കോ​ഴി​ഫാം തൊ​ഴി​ലാ​ളി​ക​ളാ​യി എ​ത്തി​യ ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് ത​രി​ശ് ജി​എ​ൽ​പി സ്കൂ​ളി​ൽ ഒ​ന്നാം ക്ലാ​സി​ൽ ചേ​ർ​ന്ന​ത്. നാ​ല​ര വ​യ​സ്സു​കാ​ര​ൻ മെ​ഹ​ബൂ​ബു​ൽ ഇ​സ്ലാം, ആ​റു വ​യ​സുകാ​ര​ൻ ആ​രി​ഫു​ൽ ഇ​സ്ലാം, ഏ​ഴു വ​യ​സുകാ​ര​ൻ ഷെ​രീ​ഫു​ൽ ഇ​സ്ലാം എ​ന്നി​വ​ർ ഇ​നി ത​രി​ശ് ജി​എ​ൽ​പി സ്കൂ​ളി​ൽ പ​ഠ​നം ന​ട​ത്തും. ആ​സാ​മീ​സ് ഭാ​ഷ മാ​ത്രം അ​റി​യാ​വു​ന്ന​വ​ർ മ​ല​യാ​ളം പ​ഠി​ക്കു​ന്ന​തി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കും അ​ള​വ​റ്റ സ​ന്തോ​ഷ​മാ​ണ് ഉ​ള്ള​ത്.
ക​ഴി​ഞ്ഞ മാ​സം സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും അ​ട​ങ്ങു​ന്ന സം​ഘം കേ​ര​ളാം​കു​ണ്ട് ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ പോ​യി മ​ട​ങ്ങും വ​ഴി​യാ​ണ് നാ​ലു​കു​ട്ടി​ക​ൾ ചെ​ളി​യി​ൽ ക​ളി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്.
സ്കൂ​ൾ അ​ധി​കൃ​ത​ർ കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തു.
വ്യാ​ഴാ​ഴ്ച്ച യൂ​ണി​ഫോ​മ​ണി​ഞ്ഞ് സ്കൂ​ൾ ബ​സി​ൽ വി​ദ്യാ​ല​യ​ത്തി​ലെ​ത്തി​യ പു​തി​യ കൂ​ട്ടു​കാ​ർ​ക്ക് ബാ​ന്‍റ് വാ​ദ്യ​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ ന​ട​ന്ന സ്വി​ക​ര​ണം വാ​ർ​ഡ് അം​ഗം കെ.​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ടി.​കെ.​ജോ​സ്കു​ട്ടി, അ​ധ്യാ​പ​ക​രാ​യ വി.​സ​തീ​ഷ് കു​മാ​ർ, എം.​കൃ​ഷ്ണ​ൻ​കു​ട്ടി, എം.​മാ​ന​സ, പി.​കെ.​ര​ഘു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.