പ​താ​റി​ലേ​ക്ക് കെഎസ്ആ​ർ​ടി​സി സ​ർ​വീ​സ് തു​ട​ങ്ങി
Sunday, August 25, 2019 12:20 AM IST
നി​ല​ന്പൂ​ർ: പാ​താ​റി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് പ്ര​യാ​സ​ത്തി​ലാ​യ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് നി​ല​ന്പൂ​രി​ൽ നി​ന്നും പാ​താ​റി​ലേ​ക്ക് കെഎസ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് തു​ട​ങ്ങി. പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് കെഎസ്ആ​ർ​ടി​സി താ​ത്​കാ​ലി​ക സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. പാ​താ​ർ പോ​ത്തു​ക​ൽ പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​വീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ല​ന്പൂ​ർ ക​ഐ​സ്ആ​ർ​ടി​സി, ഡി​പ്പോ​യി​ൽ ടി​ക്ക​റ്റ് മെ​ഷീ​ൻ ക​ണ്ട​ക്ട​ർ​ക്ക് കൈ​മാ​റി പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

എ​ടി​ഒ വി.​എ​സ്.​സു​രേ​ഷ്, കെഎസ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ആ​ലീ​സ് മാ​ത്യു, ഫൈ​സ​ൽ ത​ങ്ങ​ൾ, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ എ​ൻ. വേ​ലു​ക്കു​ട്ടി, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി മ​ട്ടു​മ്മ​ൽ സ​ലീം, ജ​ന​താ​ദ​ൾ എ​സ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ എ​ര​ഞ്ഞി​ക്ക​ൽ, ജീ​വ​ന​ക്കാ​ർ, യാ​ത്ര​ക്കാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഡി​പ്പോ​യി​ൽ നി​ന്നും പാ​താ​റി​ലേ​ക്കു​ള്ള ആ​ദ്യ സ​ർ​വീ​സി​ൽ യാ​ത്ര​ക്കാ​ർ​ക്കൊ​പ്പം പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യും ഉണ്ടായിരു​ന്നു. എം​എ​ൽ​എ ഇ​ട​പ്പെ​ട്ട​തോ​ടെ കെഎസ്ആ​ർ​ടി​സി കോ​ഴി​ക്കോ​ട് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​റാ​ണ് സ​ർ​വീ​സി​ന് ഉ​ത്ത​ര​വി​ട്ട​ത്. പെ​രി​ന്ത​ൽ​മ​ണ്ണ ഡി​പ്പോ​യി​ൽ നി​ന്നു അ​നു​വ​ദി​ച്ച മി​നി ബ​സ് രാ​വി​ലെ ഏ​ഴി​നു നി​ല​ന്പൂ​രി​ൽ നി​ന്നും പു​റ​പ്പെ​ടും. ചു​ങ്ക​ത്ത​റ പാ​ലു​ണ്ട വ​ഴി പാ​ത​റി​ലേ​ക്ക് എ​ത്തും, തു​ട​ർ​ന്ന് 8.15ന് ​പ​ാതാ​റി​ൽ നി​ന്നും പെ​രി​ന്ത​ൽ​മ​ണ്ണ​ക്ക് തി​രി​ക്കും.

രാ​വി​ലെ 11.30ന് ​നി​ല​ന്പൂ​രി​ൽ നി​ന്നും പാ​താ​റി​ലേ​ക്ക് ഉ​ച്ച​യ്ക്ക് 1.15ന് ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക്, വൈ​കു​ന്നേ​രം നാ​ലി​ന് നി​ല​ന്പൂ​രി​ൽ നി​ന്നും പാ​താ​റി​ലേ​ക്ക് അ​വി​ടെ നി​ന്നും 5.30ന് ​വീ​ണ്ടും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് തി​രി​ക്കും, കെഎസ്ആ​ർ​ടി​സി സ​ർ​വീ​സ് പാ​താ​റി​ലേ​ക്ക് ആ​രം​ഭി​ക്കു​ന്ന​തും ആ​ദ്യ​മാ​യാ​ണ്. പ്ര​ള​യ മൂ​ലം ഏ​റെ യാ​ത്രാ​ക്ലേ​ശം അ​നു​ഭ​വി​ക്കു​ന്ന മ​ല​യോ​ര ഗ്രാ​മ​ങ്ങ​ൾ​ക്ക് ഈ ​സ​ർ​വീ​സ് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​കും. പാ​താ​റി​ലെ​ത്തി​യ ബ​സി​ന് പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​രു​ണാ​ക​ര​ൻ​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.