പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​യി ഒ​ഐ​സി​സി
Monday, September 9, 2019 12:44 AM IST
നി​ല​ന്പൂ​ർ:പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​യി ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സും(​ഒ​ഐ​സി​സി) രം​ഗ​ത്ത്. ക​വ​ള​പ്പാ​റ, ഭൂ​താ​നം, പാ​താ​ർ, ശാ​ന്തി​ഗ്രാ​മം, കോ​ടാ​ലി പൊ​യി​ൽ, മു​തു​കു​ളം, ഉ​പ്പ​ട, വെ​ള്ളി​മു​റ്റം, തു​ടി​മു​ട്ടി, വെ​ളു​ന്പി​യം​പാ​ടം, കൂ​നി​പാ​ല, പോ​ത്തു​ക​ല്ല്, നെ​ട്ടി​ക്കു​ളം, മു​ണ്ടേ​രി, അ​ന്പി​ട്ടാം​പൊ​ട്ടി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ 170 കു​ടും​ബ​ങ്ങ​ൾ​ക്ക് റി​ലീ​ഫ് കൂ​പ്പ​ണ്‍ വി​ത​ര​ണം ചെ​യ്തു. പ്ര​വാ​സി സം​രം​ഭ​മാ​യ പോ​പ്പീ​സ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​മാ​യി സ​ഹ​ക​രി​ച്ചാണ് സ​ഹാ​യ പ​ദ്ധ​തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​പ്പ​റ്റ കു​ഞ്ഞി​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വഹിച്ചു.
ഒ​ഐ​സി​സി ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി കെ.​എം.​ഷ​രീ​ഫ് കു​ഞ്ഞു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഗ​ത​ൻ, കെ​പി​സി​സി അം​ഗം വി.​എ​സ.് ജോ​യ്, റ​ഷീ​ദ് കൊ​ള​ത്ത​റ, ഇ.​അ​ബ്ദു​ൽ റ​സാ​ഖ്, ശ​രീ​ഫ് തു​റ​ക്ക​ൽ, ജിം​ഷാ​ദ് അ​ഞ്ച​ച്ച​വ​ടി, സ​ലീം പ​ത്തു​ത​റ, റ​ഷീ​ദ് വ​ള​പ്ര, നാ​സ​ർ പോ​ത്തു​ക​ല്ല് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.